ഇന്ത്യൻ ഭരണഘടനയെയും അംബേദ്കറിയൻ ദർശനങ്ങളെയും വിശദമായി ചർച്ച ചെയ്ത് ബുക്പ്ലസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബുക്പ്ലസിൽ വെച്ച് നടന്ന സായാഹ്ന ചർച്ചയിൽ തിരൂരങ്ങാടി മുനിസിപ്പാലിറ്റി മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സി.എച്ച് അബൂബക്കർ സിദ്ധീഖ്, SKSSF തിരൂരങ്ങാടി മേഖല സെക്രട്ടറി ഷഫീഖ് പുളിക്കൽ, തിരൂരങ്ങാടി മുനിസിപ്പാലിറ്റി MSF പ്രസിഡന്റ് അനസ് വെന്നിയൂർ, SSF തിരൂരങ്ങാടി ഡിവിഷൻ പ്രസിഡന്റ് ഹാരിസ് ബുഖാരി എന്നിവർ അംബേദ്കറുടെ ദർശനങ്ങളെയും ഇന്ത്യൻ ജനാധിപത്യത്തിലും, ഭരണഘടനാ നിർമാണത്തിലും അംബേദ്കറിനുള്ള സംഭാവനകളെ പറ്റിയും വിശദമായി സംസാരിച്ചു. അഡ്വ.മുഹമ്മദ് അജീർ ചർച്ച നിയന്ത്രിച്ചു. ബുക്പ്ലസ് എഡിറ്റർ ശാക്കിർ മണിയറ നന്ദി പറഞ്ഞു.