“ബഹുസ്വര സമൂഹത്തിലെ മുസ്ലിം“ പുസ്തകം ശൈഖ് ഹംസ യൂസുഫിന് കൈമാറി

December 14, 2024

“ബഹുസ്വര സമൂഹത്തിലെ മുസ്ലിം” എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് അമേരിക്കൻ മുസ്ലിം പണ്ഡിതനും സൈത്തൂന കോളേജ് ഫൗണ്ടറും
പുസ്തകത്തിന്റെ രചയിതാവുമായ ശൈഖ് ഹംസ യൂസുഫിന് ബുക്‌പ്ലസ് ജനറൽ മാനേജർ സൈനുദ്ധീൻ ഹുദവി കൈമാറി. ഇസ്ലാമിനെ കേന്ദ്രസ്ഥാനത്തു നിർത്തുന്ന തെറ്റായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ ഇതര മതങ്ങളോടും ആശയധാരകളോടും പുലർത്തേണ്ട നിലപാടുകൾ വ്യക്തമാക്കുകയാണ് ശൈഖ് ഹംസ യൂസുഫ്. മാറ്റങ്ങളോട് സ്വീകരിക്കേണ്ട പ്രായോഗിക സമീപനങ്ങൾ പാരമ്പര്യ വ്യാഖ്യാനങ്ങളുടെ പരിസരത്തുനിന്ന് പരിശോധിക്കുന്ന അപൂർവ്വ രചന.
അബ്ദുൽ ഗഫൂർ ഹുദവി കൊമ്പങ്കല്ല് ആണ് വിവർത്തകൻ.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...