സീന ഷുക്കൂറിന്റെ ആദ്യ കഥാസമാഹാരം ‘കടലാസു തോണികൾ’ ഷാർജാ അന്താരഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഷാബു കിളിത്തട്ടിൽ പുസ്തകം സഫീർ ബാബുവിന് നൽകിയായിരുന്നു പ്രകാശനം നിർവ്വഹിച്ചത്. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍, ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.