കോടതികളില്‍ പ്രസക്തമാകുന്നത് തെളിവുകളാണ്, നീതിയല്ല: കല്‍പറ്റ നാരായണന്‍

May 16, 2025

ലോകരാജ്യങ്ങളിലെ കോടതികളും ജയിലുകളും പ്രവര്‍ത്തിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും നീതിക്ക് അത്തരം കേന്ദ്രങ്ങളില്‍ പ്രാധാന്യമില്ലെന്നും കല്‍പറ്റ നാരായണന്‍. പ്രവാസ ലോകത്തെ ജയിലനുഭവങ്ങള്‍ പങ്കുവക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമായ ജയിലടയാളങ്ങള്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഷാനവാസ് കെയുടെ ഹൃദയഭേതകമായ അനുഭവസാക്ഷ്യങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ വച്ച് നടന്ന പ്രകാശന ചടങ്ങില്‍ ഡോ. ആസാദ് മേലാറ്റില്‍, ശ്രീധരന്‍ പാറക്കോട്, ഡോ. ഔസാഫ് അഹ്സന്‍, ഡോ. നൂര്‍ ജഹാന്‍, അംബിക, റഈസ് ഹിദായ എന്നിവര്‍ പങ്കെടുത്തു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...