ബുക്പ്ലസ് പബ്ലിഷേഴ്സ് ഏർപ്പെടുത്തിയ പ്രഥമ കമലാ സുരയ്യ യുവകഥാ പുരസ്‌കാരം സുഭാഷ് ഒട്ടുംപുറത്തിന്റെ ചിത്രകഥ എന്ന കഥക്ക്. 7777 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ. പി കേശവമേനോൻ ഹാളിൽവച്ച് നടന്ന ചടങ്ങിൽ കൽപറ്റ നാരായണൻ കൈമാറി.

കെ. ആർ ദീപ, വിദ്യ എസ്. നായർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി. വി. ദിലീപ്, വി. എച്ച് നിഷാദ്, പി. കെ മുഹമ്മദ് ശരീഫ് അടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.