ചെമ്മാട്: ബുക്‌പ്ലസും സഹൃദയ കലാ കായിക സാംസ്കാരിക വേദിയും സംയുക്തമായി കിഡ്സ് ലൈവ് ആർട്ട് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ കുട്ടികൾ തങ്ങളുടെ കലാപ്രതിഭയെ നിറപ്പകിട്ടോടെ അവതരിപ്പിച്ചു.
ബുക്പ്ലസ് സംഘടിപ്പിച്ച ഈ മത്സരം കുട്ടികളിൽ കലാപ്രതിഭ വളർത്തുകയും വായനയും സാംസ്കാരിക പ്രവർത്തനങ്ങളുമായി അവരെ അടുത്ത് ബന്ധിപ്പിക്കുകയും ചെയ്യുന്ന മികച്ച അവസരമായി. മുഹമ്മദ് സാനിഫ് ആണ് മികച്ച ആർട്ടിസ്റ്റ് അവാർഡിന് അർഹനായത്. പങ്കെടുത്തവർക്കെല്ലാം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പരിപാടിയിൽ സഹൃദയ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ശാക്കിർ പുള്ളിയിൽ, ശാദുലി മഞ്ഞപ്പറ്റ, സൈനുദ്ദീൻ മാലൂർ, സുഹൈൽ സാഗർ എന്നിവരും സഹൃദയ പ്രതിനിധികളും സംബന്ധിച്ചു.