സംഘര്‍ഷങ്ങളുടെ കാലത്ത് സാഹിത്യം ചേര്‍ന്നുനില്‍പിന്റെ മാധ്യമമാണ്- കെ.പി രാമനുണ്ണി

July 3, 2025

മലപ്പുറം: സാമൂഹ്യ സംഘര്‍ഷങ്ങളുടെ വര്‍ത്തമാന കാലത്ത് ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതും സ്‌നേഹം പറയുന്നതുമായ സാഹിത്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും അവക്ക് ചേര്‍ന്നുനില്‍പിന്റെ മാധ്യമങ്ങളാകാന്‍ ശേഷിയുണ്ടെന്നും കെ.പി രാമനുണ്ണി പറഞ്ഞു. ഫസ്ഫരി എജുക്കേഷണല്‍ കോംപ്ലക്‌സ് സംഘടിപ്പിച്ച ഫള്ഫരി ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന വേദിയില്‍ ജലാലുദ്ദീന്‍ റൂമിയുടെ ഹൃദയത്തിന്റെ പുസ്തകവും ഖലീല്‍ ജിബ്രാന്റെ പ്രണയത്തിന്റെ പുസ്തകവും പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫസ്ഫരി ഓര്‍ഫനേജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ ബഷീര്‍ മിസ്അബ് ആണ് രണ്ടു പുസ്തകങ്ങളുടെയും വിവര്‍ത്തകന്‍. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ മാജിദ് ആലുങ്ങല്‍ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കോംപ്ലക്‌സ് ചെയര്‍മാന്‍ ഡോ. എം.കെ അബ്ദുറഹ്‌മാന്‍ മുബാറക്, കെ.വി അബ്ദുല്‍ കരീം മാസ്റ്റര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. രമേഷ് വട്ടിങ്ങാവില്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. ഷാനവാസ് പെരുമ്പള്ളി, ശാഫി ചെങ്ങര, ബഷീര്‍ മിസ്അബ്, നിസാമുദ്ദീന്‍ പി.ടി, ശബീര്‍ എന്നിവര്‍ പ്രസംഗിച്ചു. പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അബ്ദുസ്സലാം മാസ്റ്റര്‍, സജ്‌ല വഫിയ്യ, സലീന പി, മുസമ്മില്‍ ഫാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പേര്‍ഷ്യന്‍ ദാര്‍ശനിക പണ്ഡിതനായ ജലാലുദ്ദീന്‍ റൂമിയുടെ മസ്‌നവി, ദീവാനെ ശംസ്, ഫീഹി മാ ഫീഹി എന്നീ കൃതികളില്‍നിന്ന് തെരഞ്ഞെടുത്ത പദ്യഗദ്യശകലങ്ങളുടെ വിവര്‍ത്തനമാണ് ഹൃദയത്തിന്റെ പുസ്തകം. ലബനാന്‍-അമേരിക്കന്‍ എഴുത്തുകാരനായ ഖലീല്‍ ജിബ്രാന്റെ എട്ടോളം കൃതികളില്‍നിന്ന് തെരഞ്ഞെടുത്ത പ്രണയം പ്രമേയമാകുന്ന പദ്യഗദ്യങ്ങളുടെ വിവര്‍ത്തനമാണ് പ്രണയത്തിന്റെ പുസ്തകം.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...