‘മ’ ലിറ്റററി അവാർഡ്; രണ്ട് അവാർഡുകൾ ബുക്പ്ലസിന്

February 6, 2025

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജനുവരി 31 ഫെബ്രുവരി 1,2 തീയതികളിലായി മലപ്പുറത്ത് നടത്തിയ ‘മ’ കൾച്ചറൽ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ലിറ്റററി അവാർഡുകളിൽ രണ്ട് അവാർഡുകൾ ബുക്പ്ലസിന് ലഭിച്ചു. ഷമീർ കൈപ്പങ്ങരയുടെ ‘മുഗളന്മാരും സൂഫികളും’ വൈജ്ഞാനിക സാഹിത്യ വിഭാഗത്തിലും ഹക്കീം ചോലയിലിൻ്റെ ‘പോരാളികളുടെ ദേശം’ നോവൽ വിഭാഗത്തിലും അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടു. ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ചെയർമാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി രണ്ടാംവാരം മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ ജേതാക്കൾക്ക് സമ്മാനിക്കും.

Related Stories

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...

September 10, 2025

പുസ്തക പ്രകാശനം

ന്യൂഡൽഹി: ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച സയ്യിദ് സ്വാദിഖ് ...