അന്താരാഷ്ട്ര പ്രവാസ ദിനത്തോട് അനുബന്ധിച്ച് ലോകത്തിൻ്റെ വിവിധ ദിക്കുകളിൽ സേവനമനുഷ്‌ഠിച്ച പ്രവാസികളെ അനുഭവങ്ങൾ പങ്കുവക്കാനായി ബുക്പ്ലസിലേക്ക് ക്ഷണിച്ചു. ജീവിതത്തിലെ വലിയൊരു കാലം അന്യനാടുകളിൽ ചിലവഴിച്ച മനുഷ്യർ ഒന്നിച്ചിരുന്ന പരിപാടിയിൽ മുഹമ്മദ് അജീർ സ്വാഗതം പറഞ്ഞു. കുഞ്ഞിക്കമ്മദ്, നജീബ് ടി.എ, മുസ്തു ഊർപ്പായി, കോയാക്ക എന്നിവർ പ്രവാസ ജീവിതത്തിൻ്റെ വ്യത്യസ്ത നിറങ്ങളുള്ള അനുഭവങ്ങൾ പങ്കുവച്ച് സംസാരിച്ചു. പരിചിതമല്ലാത്ത കഥകളും, അനുഭവങ്ങളും യുവതലമുറയിലെ കേൾവിക്കാർക്ക് നവ്യാനുഭവമായി.