ദേശീയ ലൈബ്രേറിയൻ ദിനം: ലൈബ്രറി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

April 23, 2026
ചെമ്മാട്: ദേശീയ ലൈബ്രേറിയൻ ദിനാചരണത്തിന്റെ ഭാഗമായി പ്രസാധകരായ ‘ബുക് പ്ലസ് പബ്ലിഷേഴ്‌സ്’ ലൈബ്രറി പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വായനശാലാ ഭാരവാഹികൾ ഉൾപ്പെടെ ഗ്രന്ഥശാലാ രംഗത്ത് പ്രവർത്തിക്കുന്നവർക്കുവേണ്ടി ഒരുക്കിയ ഈ സൗഹൃദ സംഗമം ശ്രദ്ധേയമായി.
റഷീദ് മാസ്റ്റർ, സോമനാഥൻ മാസ്റ്റർ, ബാലകൃഷ്ണൻ, സുഫിയാൻ അബ്ദുസ്സലാം, ഖാലിദ് ചുള്ളിപ്പാറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പരസ്പരമുള്ള ആശയവിനിമയത്തിനും സൗഹൃദ സംഭാഷണങ്ങൾക്കുമൊപ്പം, ഗ്രന്ഥശാലകൾ നേരിടുന്ന സമകാലിക വെല്ലുവിളികളും യോഗത്തിൽ ചർച്ചയായി. പബ്ലിക് ലൈബ്രറികളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും തുടരുന്ന കടുത്ത അവഗണനയാണ് അംഗങ്ങൾ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കൃത്യമായ ഗ്രാന്റുകളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കാരണം പല വായനശാലകളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൂട്ടായ്മ വിലയിരുത്തി.
നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളായി പ്രവർത്തിക്കേണ്ട പബ്ലിക് ലൈബ്രറികളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു. പുതിയ തലമുറയെ ലൈബ്രറികളിലേക്ക് ആകർഷിക്കാൻ ആവശ്യമായ ആധുനികവൽക്കരണത്തിന് അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും സംഗമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി

Related Stories

April 23, 2026

ബുക്പ്ലസ് – ഗ്രീൻ ഫൗണ്ടേഷൻ സമ്മർ ക്യാമ്പ് സമാപിച്ചു

കുട്ടികളിലെ അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ...

April 23, 2026

ഏകദിന സാഹിത്യ ശിൽപശാല സമാപിച്ചു

കുട്ടികളിലെ അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ...

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...