യാത്ര, അനുഭവം, എഴുത്ത് എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ‘ബുക്ക് ഈവ്’ ഓഗസ്റ്റ് നാലിന് വൈകുന്നേരം 4.30 ന് ചെമ്മാട് ബുക്പ്ലസ് പാർട്ടി ഹാളിൽ നടന്നു. കെ.എം. ഷാഫി, അജ്മൽ യു.കെ. എന്നിവർ അതിഥികളായി പങ്കെടുത്തു. യാത്രാനുഭവങ്ങളും യാത്രയെഴുത്തും ചർച്ചാവിഷയമായി.
ബുക്‌പ്ലസ് പ്രസിദ്ധീകരിച്ച ‘ഗൂർഖകളുടെ നാട്ടിൽ’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ കൂടിയാണ് അജ്മൽ. ‘യാത്രികൻ്റെ ദേശങ്ങൾ’ അടക്കം വിവിധ പുസ്തകങ്ങൾ കെഎം ഷാഫിയും രചിച്ചിട്ടുണ്ട്. ഷാദുലി മഞ്ഞപ്പറ്റ, മുഈൻ ഹുദവി കാസറഗോഡ് തുടങ്ങിവർ സംസാരിച്ചു.