ദേശങ്ങളുടെയും ഭാഷകളുടെയും അതിർവരമ്പുകൾ ഭേദിച്ച് തിരുദൂതരെക്കുറിച്ച് നിരവധിയാളുകൾ എഴുതി. ലോകസാഹിത്യത്തിൽ തന്നെ എണ്ണം പറഞ്ഞ ഒത്തിരി പുസ്തകങ്ങൾ അങ്ങനെ വെളിച്ചം കണ്ടു. പ്രവാചകജീവിതത്തെ, അവിടുത്തെ അധ്യാപനങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത അത്തരം ഇടപെടലുകളെ വായനക്കാരിലേക്ക് കൈമാറലായിരുന്നു ബുക്പ്ലസ് റബീഅ് ക്യാമ്പയിന്‍ ‘ഹിതം നബി’യുടെ ലക്ഷ്യം. ആഘോഷങ്ങളുടെ ഭാഗമായി തിരുദൂതരെക്കുറിച്ചുള്ള നൂറിലേറെ പുസ്തകങ്ങളുടെ പ്രദർശനവും, പ്രത്യേക ഡിസ്‌കൗണ്ട് സൈലും, ഓൺലൈൻ ക്യാമ്പയിനുകളും സംഘടിപ്പിച്ചു.