ട്രെൻഡിങ് പുസ്തകങ്ങൾ വിശാല വായനകളിലേക്കുള്ള വാതിലുകളാക്കി മാറ്റണമെന്ന് അഭിപ്രായപ്പെട്ട് ‘ലൈബ്രേറിയൻസ് സമ്മിറ്റ്’
പുതുതലമുറയിലെ വായന സംസ്കാരത്തെക്കുറിച്ചും പുസ്തക വായനയുടെ ഭാവിയെക്കുറിച്ചും ചർച്ച ചെയ്യാനായി ബുക്പ്ലസ് പബ്ലിഷേഴ്സ് ‘ലൈബ്രറിയൻസ് സമ്മിറ്റ്’ സംഘടിപ്പിച്ചു. ഗ്രന്ഥശാല ഒരു നാടിന്റെ വായനയുടെ ചൂടും ചൂരുമറിയുന്ന ഇടമാണെന്നതും, അത്തരം സൗകര്യങ്ങൾ പ്രാഥമികമായി ഉപയോഗപ്പെടുത്തി തന്നെ വേണം വായനയുടെ ഭാവി സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാനുമെന്ന് ലൈബ്രറി സമ്മിറ്റിൽ പങ്കെടുത്ത അതിഥികൾ അഭിപ്രായപ്പെട്ടു. പരിപാടിയിൽ ബുക്പ്ലസ് മാനേജർ സൈനുദ്ധീൻ ഹുദവി സ്വാഗതം പറഞ്ഞു.


തിരൂരങ്ങാടി താലൂക്കിലെ വിവിധ പരിസരങ്ങളിൽ നിന്നുമുള്ള ഗ്രന്ഥശാലാധികാരികൾ പങ്കെടുത്ത പരിപാടിയിൽ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സോമനാഥൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പലരീതിയിലുള്ള വായനകൾ നടക്കുന്നുണ്ടെന്നും, ട്രെൻഡിങ് വായനകൾ വിശാല വായനകളിലേക്കുള്ള വാതിലുകളാക്കി മാറ്റണമെന്നും സോമനാഥൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ പ്രതിഭാ ലൈബ്രറി കാര്യദർശികളായ ബാലകൃഷ്ണൻ മാസ്റ്റർ, മുരളി മാസ്റ്റർ, ഗ്രാമപോഷിണി ഗ്രന്ഥശാല സെക്രെട്ടറി ആഷിക് വളപ്പിൽ, ദാറുൽ ഹുദാ ചീഫ് ലൈബ്രേറിയൻ ഖാലിദ് ചുള്ളിപ്പാറ, തിരൂരങ്ങാടി പബ്ലിക് ലൈബ്രറി കാര്യദർശി മുജീബ് മാസ്റ്റർ, ഫാറൂഖ് ബാവ, ബിലാൽ, ബദറുദീൻ ചെമ്പ്ര എന്നിവർ പങ്കെടുത്ത് സംസാരിച്ചു. അഡ്വ. മുഹമ്മദ് അജീർ പരിപാടി മോഡറേറ്റ് ചെയ്തു.