ആഗോളതലത്തിലും ഇന്ത്യയിലും പല വിധത്തിൽ ദൃശ്യമായ ഇസ്ലാമോഫോബിയയെ അനാവരണം ചെയ്യുകയും ഇടതു മതേതര പുരോഗമന കേരളമോഡലിൽ മുസ്ലിംവിരുദ്ധത എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സൂക്ഷ്‌മമായി പരിശോധിക്കുകയും ചെയ്യുന്ന ‘ഇസ്ലാമോഫോബിയ പഠനങ്ങൾ സംവാദങ്ങൾ’ ഷാർജാ അന്താരഷ്ട്ര പുസ്തകോത്സവത്തിൽ പുനഃപ്രകാശിതമായി. അന്തർദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങൾ ഉൾകൊള്ളുന്ന പുസ്തകം സുദേഷ് എം.രഘു, സലീം ദേളി എന്നിവർ ചേർന്നാണ് എഡിറ്റു ചെയ്തിരിക്കുന്നത്. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കബീർ നദ്‌വി ഖത്തർ പുസ്തകം ഷഫീഖ് ഹുദവി മദനിക്ക് നൽകിയായിരുന്നു പുനഃപ്രകാശനം. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.