കുഴൂർ വിത്സന്റെ പ്രവാസ കവിതാസമാഹാരം ‘തടാകത്തിൽ പ്രതിഫലിക്കുന്ന ഈത്തപ്പനയുടെ നിഴൽ’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുനഃപ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഷാബു കിളിത്തട്ടിൽ പുസ്തകം ഡോ. അശ്വതി അനിൽ കുമാറിന് നൽകിയായിരുന്നു പുനഃപ്രകാശനം. പരിപാടിയിൽ ഡോ. ശഫീഖ് ഖത്തര്‍, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂർ എന്നിവർ പങ്കെടുത്തു.