ടി.കെ മൊയ്തു വേളത്തിൻ്റെ അനുഭവങ്ങൾ ചേർത്തെഴുതിയ ‘ഞാനൊഴുകുന്ന പുഴ’ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ ‘മ’ കൾച്ചറൽ ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രകാശിതമായി. ബുക്പ്ലസ് ജനറൽ മാനേജർ സൈനുദ്ധീൻ ഹുദവിയുടെയും, പുസ്തകത്തിൻ്റെ രചയിതാവായ മൊയ്തു വേളത്തിൻ്റെയും സാന്നിധ്യത്തിൽ വി.മുസഫർ അഹ്മദ്, പി.ടി മുഹമ്മദ് സാദിഖ് എന്നിവർ ചേർന്നായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.