മുഖ്താർ ഉദരംപൊയിലിന്റെ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’യുടെ രണ്ടാം പതിപ്പ് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ എമിൽ മാധവി പുസ്തകം ഷാബു കിളിത്തട്ടിലിന് നൽകിയായിരുന്നു പ്രകാശനം ചെയ്തത്. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.