ബുക്പ്ലസിന്റെ ഏറ്റവും പുതിയ നബിപുസ്തകം ‘മുത്തുനബിയും പനിനീർ പൂവും’ ഷാർജാ അന്താരഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി. കെ. അബൂബക്കറാണ് പുസ്തകത്തിന്റെ രചയിതാവ്. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ ഡോ. സി.കെ അബ്ദുറഹ്മാൻ ഫൈസി പുസ്തകം കുഞ്ഞുമുഹമ്മദിന് നൽകിയായിരുന്നു പ്രകാശനം. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു