എം. ഐ തങ്ങൾ ഓർമ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബുക്‌പ്ലസിൽ ടീ ടോക്ക് സംഘടിപ്പിച്ചു. എം. ഐ തങ്ങളുടെ ജീവിത വഴികളെക്കുറിച്ചും രാഷ്ട്രീയ-സാമുദായിക ദർശനങ്ങളെ കുറിച്ചും മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി. പി. എം. ബഷീർ വിഷയാവതരണം നടത്തി. പി. ടി. കുഞ്ഞാലി, കെ. അബൂബക്കർ, അഡ്വ. നജ്മ തബ്ഷീറ സംസാരിച്ചു. സുഹൈൽ കാടപ്പടി, ഇർഷാദ് പരപ്പനങ്ങാടി, ശാകിർ മണിയറ, നിസാം ഹുദവി സംബന്ധിച്ചു