നാഷണൽ ടൂറിസം ഡേയോട് അനുബന്ധിച്ച് യാത്രികരുടെ കഥകൾ കേൾക്കാനായി ‘സഫർനാമ’ സംഘടിപ്പിച്ചു. കോഴിക്കോട് ബുക്പ്ലസിൽ നടന്ന പരിപാടിയിൽ പത്തിലേറെ രാജ്യങ്ങളിലൂടെ സൈക്കിളിൽ സഞ്ചരിച്ച ഫായിസ് അഷ്‌റഫ് അലി, ട്രാവൽ വ്ലോഗർ ഫിദ ഷെറിൻ, ആമിന ടു ആൻഡ് ഫ്രം ഡൽഹി കറക്കം എന്നീ പുസ്തകങ്ങളുടെ രചയിതാവായ അഡ്വ. അബ്രീദ, ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച നൗഫൽ കൈപ്പള്ളി, നാടൻ ക്യാമ്പ് ട്രാവൽ കമ്മ്യൂണിറ്റി കോ-ഫൗണ്ടർ മാനിഹ് വാഴക്കാട്, സഞ്ചാരിയും സൈക്ലിസ്റ്റുമായ നൗഫൽ എടപ്പാൾ എന്നിവർ സംസാരിച്ചു. പരസ്പരം കഥകൾ പറഞ്ഞും ചോദിച്ചും ചേർന്നിരുന്ന പരിപാടിയിൽ ബുക്പ്ലസ് മാനേജിങ് എഡിറ്റർ ഷാഫി ഹുദവി അതിഥികൾക്കുള്ള ബുക്പ്ലസിന്റെ സ്നേഹോപഹാരം കൈമാറി.