സുഹൈല വെള്ളിലയുടെ ‘റായ്ഗല്ലിയിലെ സംഗീതരാവുകൾ’ ജുവൈരിയ സലാമിന്റെ ‘കറുത്ത പുള്ളി’ എന്നീ രണ്ട് കഥാസമാഹാരങ്ങളെ മുൻനിർത്തി ചെമ്മാട് ബുക്പ്ലസിൽ ‘ബുക് ഈവ്’ സംഘടിപ്പിച്ചു. ‘രണ്ട് ചെറുകഥാകൃത്തുകൾ സംസാരിക്കുന്നു’ എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ട് യുവ എഴുത്തുകാരികളും അവരുടെ പുസ്തകത്തെക്കുറിച്ചും പുസ്തകത്തിലെ കഥകൾ രൂപപ്പെട്ട വഴിയെക്കുറിച്ചും എഴുത്ത് രീതിയെക്കുറിച്ചും വിശദമായി സംസാരിച്ചു.