മനൽ ഗഫൂറിന്റെ ആദ്യ നോവൽ ‘The Road Up North’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശിതമായി. ദക്ഷിണേന്ത്യയിലൂടെ നാല് സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരെ തേടി നടത്തുന്ന രസകരവും അതിസാഹസികവുമായ യാത്രയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ. മുഹമ്മദ് സജിത്ത് പുസ്തകം സുഹൈൽ അലിഫിനു നൽകിയായിരുന്നു പ്രകാശനം ചെയ്തത്. പരിപാടിയിൽ കുഴൂർ വിത്സൺ, നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു.