അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ ‘ടൂർ ടു ബുക്‌പ്ലസ്’ സംഗമം

August 24, 2025

ചെമ്മാട്: കുറ്റൂർ നോർത്ത് അൽഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികളുടെ ‘ടൂർ ടു ബുക്‌പ്ലസ്’ സംഗമം നടന്നു. 2025 ഓഗസ്റ്റ് 23- ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ പുസ്തകശലയായ ചെമ്മാട് ബുക്ക്‌പ്ലസിൽ വെച്ചായിരുന്നു സംഗമം. പുസ്തകം രൂപപ്പെടുത്തിയെടുക്കുന്നതിനെ കുറിച്ച് ബുക്‌പ്ലസ് പ്രോഗ്രാം കോർഡിനേറ്റർ സുഹൈൽ സാഗർ സംസാരിച്ചു. തുടർന്ന് വായനയുടെയും എഴുത്തിൻ്റെയും ആവശ്യകതയെക്കുറിച്ച് ശാക്കിർ പുള്ളിയിൽ സംവദിച്ചു. നാൽപ്പതോളം വിദ്യാർഥികൾക്ക് രണ്ട് സെഷനുകളിലായി ഇരുവരും സംസാരിച്ചു. പരിപാടിയിൽ മുഹമ്മദ് റബീഹ്, മുദ്ദസിർ, ഫാത്തിമ ഫിദ, സയ്യിദ് മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു. 11 മണിക്ക് ആരംഭിച്ച സംഗമം സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ് 1.30-തോടെ അവസാനിച്ചു.

Related Stories

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...

November 12, 2025

മുസ്‌ലിം ലീഗ് ചരിത്രപഥത്തില്‍ പ്രകാശനം ചെയ്തു

ദുബൈ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് ...

November 12, 2025

ചരിത്രത്തെ മറവിക്കു വിട്ടുകൊടുക്കരുത്- ഡോ. ഹുസൈന്‍ രണ്ടത്താണി

മലപ്പുറം: 1300 വര്‍ഷത്തെ ഇന്ത്യന്‍ മുസ്‌ലിം ...