വി.എച്ച് നിഷാദിന്റെ കഥാസമാഹാരം ‘വാൻഗോഗിന്റെ ചെവി’ ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പുനഃപ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കുഴൂർ വിത്സൺ പുസ്തകം ഷഫീഖ് ഹുദവി ഖത്തറിന് നൽകിയായിരുന്നു പുനഃപ്രകാശനം നിർവ്വഹിച്ചത്. പരിപാടിയിൽ നാസര്‍ റഹ്മാനി പാവണ്ണ, ശഫീഖ് ഹുദവി വെളിമുക്ക്, സഫീർ ബാബു, അസ്ഹറുദ്ദീന്‍, മുനീര്‍ തോട്ടത്തില്‍ , ശിഹാബ്, കുഞ്ഞുമുഹമ്മദ്, ഡോ.അശ്വതി അനില്‍ കുമാര്‍, ഫൈസല്‍ പടിക്കല്‍, ഹാഷിര്‍ കണ്ണൂര്‍, സുഹൈല്‍, സൈനുദ്ദീന്‍ ഹുദവി മാലൂര്‍ എന്നിവർ പങ്കെടുത്തു