Richard Dawkins എഴുതിയ The God Delusion എന്ന ഗ്രന്ഥത്തിന് സി. രവിചന്ദ്രൻ നിർവഹിച്ച സ്വതന്ത്ര വിവർത്ഥനമായ ‘നാസ്തികനായ ദൈവം’ എന്ന കൃതിക്കുള്ള വിമർശനമാണ് ഈ ഗ്രന്ഥം.
ദൈവ ശാസ്ത്രത്തിൽ ഗ്രന്ഥകാരൻ വർഷങ്ങളായി നടത്തിയ പഠന സപര്യകളും ഗവേഷണ പഠനങ്ങളും ഇതു സംബന്ധമായ ആഴത്തിലുള്ള എന്നാൽ പരന്നതുമായ വായനകളും പുസ്തകത്തിൽ പ്രതിഫലിക്കുണ്ട്. തത്വശാസ്ത്ര വിശകലനങ്ങളുണ്ടെങ്കിലും ഒഴുക്കോടെ വായിച്ചു പോകാവുന്ന ഭാഷാ ശൈലിയാണ്.
ഡോകിന്സിന്റെ വാദങ്ങളിലെ വൈകല്യങ്ങളും തോമസ് അക്വിനാസ് അടക്കമുള്ളവരുടെ വാദങ്ങൾ ഖണ്ഡിക്കുന്നതിൽ ഡോകിന്സിന്റെ പരാജയങ്ങളും വ്യക്തമാക്കുന്നതോടൊപ്പം തത്വശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ഡോകിന്സിന്റെ അറിവില്ലായ്മയും വ്യക്തമാക്കുന്നുണ്ട്.
രവിചന്ദ്രൻ തന്റെ സ്വതന്ത്ര പരിഭാഷയുലുടനീളം കാണിക്കുന്ന വൈരുധ്യങ്ങളുടെ ഘോഷയാത്ര ഗ്രന്ഥകാരൻ എടുത്തു കാണിക്കുന്നുണ്ട്. ആദ്യപതിപ്പിന് ബ്ലോഗിലൂടെ രവിചന്ദ്രനും അനുയായികളും ഉന്നയിച്ച മറുപടി ന്യായങ്ങളും ഗ്രന്ഥകരന്റെ മറുപടികളും ഈ പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ആവർത്തനങ്ങൾ നേരിയ തോതിൽ അരോചകമായി. അവയില്ലെങ്കിൽ വായനക്കാരുടെ സമയ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.