” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

March 5, 2026

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം കൂടിയുള്ള ഒരു ഗവേഷണകൃതിയാണ് ഡോ. കലാചന്ദ്രൻ്റെ പുരാവൃത്തവും പുനരാഖ്യാനങ്ങളും എന്നകൃതി. പൊട്ടൻ തെയ്യം പുരാവൃത്തത്തെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഈ കൃതി ഏതർത്ഥത്തിലും ഒരു ഇന്ത്യൻആധുനികാനന്തര വിമർശസമീപനങ്ങൾ മുന്നോട്ടുവയ്ക്കുന്ന രചനയാണ്. ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഗവേഷണപ്രാധാന്യമുള്ളതാണ്. അതിൽ പ്രാധാന്യം തോന്നിയ ഒരധ്യായമാണ് ചമണമാർഗം എന്നത്. ശ്രദ്ധേയമായ പല നിരീക്ഷണങ്ങളും ഈ അധ്യായം പങ്കുവയ്ക്കുന്നു. ബൗദ്ധ സംസ്കാരവുമായി എങ്ങിനെയാണ് പൊട്ടൻതെയ്യം അടുത്തുനിൽക്കുന്നത് എന്ന് ഇവിടെ വിവരിക്കുന്നു. ഡോ. അജയ് എസ് ശേഖറിൻ്റെ പുത്തൻ കേരളം എന്ന കൃതിയിൽ വിവരിക്കുന്ന “അയ്യോ പൊത്തോ” എന്ന പ്രയോഗം ഇവിടെ പ്രധാനപ്പെട്ടതായിവരുന്നു. പൊത്തോ എന്ന വാക്ക് പുത്തൻ അഥവാ ബുദ്ധൻ എന്ന വാക്കിൻ്റെ പ്രാദേശികരൂപമാണെന്ന് വിലയിരുത്തപ്പെടുന്നു. അതുകൊണ്ടുതന്നെ മറ്റൊരു വിചിന്തനവും ഇവിടെ ഉയർന്നുവരുന്നു. പ്രാചീന തമിഴ്/ മലയാള ഭാഷയിൽ ” ത്ത / ട്ട ” തുടങ്ങിയപദങ്ങൾ പരസ്പര സ്ഥാനങ്ങളിൽ ഉപയോഗിക്കുന്നു. പൊട്ടൻതെയ്യം എന്നത് അയ്യോ പൊത്തോ – യിലെ പുത്തൻ അഥവാ ബുദ്ധൻ ആവുന്നു. ആശയപരമായി ഏതുവിധമാണ് ബുദ്ധആശയവും പൊട്ടൻതെയ്യം തോറ്റവും ഒന്നിച്ചു നിൽക്കുന്നത് എന്നും ഇവിടെ വിവരിക്കുന്നുണ്ട്. സവിശേഷമായ ഈ കൃതി കൂടുതൽ പാരായണം അർഹിക്കുന്നു.

പുസ്തകം
പുരാവൃത്തവും പുനരാഖ്യാനങ്ങളും

ഡോ. കലാചന്ദ്രൻ

Related Updates

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...

July 4, 2025

ഓരോ വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം

പീഡിത ജനതയുടെ ആവശ്യപ്രകാരം സ്പെയിൻ കീഴടക്കാൻ ...