ക്ലാസ് മുറിയിലെ വിദ്യാർത്ഥികളിൽ നിന്നും ഒരാളെ മാറ്റിനിർത്തുമ്പോഴല്ല, ആ കുട്ടിയേയും ഉൾപ്പെടുത്തി മുന്നോട്ടു പോകുമ്പോഴാണ് ക്ലാസും അധ്യാപകനും യഥാർത്ഥത്തിൽ വിജയിക്കുന്നത് എന്ന പാഠമാണ് ഇ വളപട്ടണത്തിന്റെ ‘അലൻ ലെഫ്റ്റ് ഹാൻഡഡ് ബോയ്’ എന്ന ബാലനോവൽ നമ്മോട് പറയുന്നത്.
കുട്ടികൾക്ക് ഏറ്റവും ആവശ്യവും പ്രധാനപ്പെട്ടതും സ്നേഹമാണ്.രൂക്ഷമായ വിമർശനങ്ങൾ കൊണ്ട് അവരെ പൊതിയുമ്പോൾ കുഞ്ഞുമനസ്സിൽ ആഘാതം സൃഷ്ടിക്കും.കുട്ടികളെ വേണ്ടവിധം പരിഗണിച്ചുംകാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തും അധ്യാപകരും മാതാപിതാക്കളും മുന്നോട്ട് പോകുമ്പോൾ നല്ല മനുഷ്യരായി കുട്ടികൾ മാറുന്നു.
അതിന് വിപരീതമായി സംഭവിക്കുമ്പോഴാണ് കുഞ്ഞുമനസ്സുകൾ സംഘർഷഭരിതമാകുന്നത്. സ്കൂളിൽ രൂപപ്പെടുന്ന സൗഹൃദങ്ങൾ ജീവിതത്തിൽ ഏറ്റവും വലുതാണ്. ഗുരുക്കന്മാരുടെ സ്വാധീനം കുട്ടികളുടെ ഭാവിയുടെ അടിത്തറ പാകുന്നതിൽ നിർണായകമാണെന്നതിൽ സംശയമില്ല. ഇതൊക്കെ ഈ നോവലിലൂടെ ഇയ്യ പറയുന്നുണ്ട്.
“തന്റെ മുന്നിലിരിക്കുന്ന കുട്ടി തന്റെതല്ലെന്നു തോന്നുന്ന നിമിഷം, ആ അധ്യാപകൻ സ്കൂളിൽ നിന്ന് പടിയിറങ്ങണം” പ്രസക്തമായ വാക്കുകൾ അനുസ്മരിപ്പിക്കുന്നു ഈ നോവലിൽ, ഒരു അധ്യാപികയുടെ വിവേകമില്ലായ്മ ഒരു കുട്ടിയുടെ
ഊർജസ്വലതയേയും പഠനത്തെയും
ജീവിതത്തെയും മാനസിക നിലയെയും
എങ്ങനെ നിഷ്ക്രിയമാക്കുന്നു,
നശിപ്പിക്കുന്നു എന്നത് വ്യക്തമായി അവതരിപ്പിക്കുന്നു.
അലന്റെ ഇടതുകൈയ്യൻ സ്വാധീനം
ഒരു പരിമിതിയായിട്ടല്ല, മറിച്ച് അതൊരു ഭാഗ്യമാണ്. ഒളിഞ്ഞിരിക്കുന്ന കലാവാസന സാക്ഷാൽക്കരിക്കുന്നതും ഈ
കുഞ്ഞുങ്ങളുടെ നോവലിൽ കാണാം.
വാക്കുകളുടെ സൂചി കുത്തലുകളും കടമകളുടെ ബോധ്യപ്പെടുത്തലും
കൊണ്ട് കുട്ടികളെ മോൾഡ്
ചെയ്യുകയല്ല വേണ്ടത്. നൈസർഗികമായ വഴിയിലേക്ക്
നയിക്കേണ്ടവരാണ് അധ്യാപകർ. ഒരു നല്ല അധ്യാപകനോ അധ്യാപികയോ
ഒരിക്കലും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം കെടുത്താൻ കഴിയില്ല. സൈക്കോളജിയിൽ കുട്ടികളെ
മോട്ടിവേറ്റ് ചെയ്യുന്നതും, വെല്ലുവിളികൾ നേരിടുന്ന
കുട്ടികളോടുള്ള സമീപനം. അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുന്നതുമെല്ലാം വിശദമായി അദ്ധ്യാപക
പരിശീലനത്തിൽ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും, എന്തുകൊണ്ടോ ഇതെല്ലാം സിദ്ധാന്തങ്ങളിലും പുസ്തകങ്ങളിലും മാത്രമായി ചുരുങ്ങിപ്പോകുന്നുവെന്ന സംശയം ഈ നോവൽ ശക്തമായി ഉന്നയിക്കുന്നു.
ഭാവിതലമുറകൾക്ക് അറിവും
വെളിച്ചവും നൽകേണ്ടവർ തന്നെ
അവരെ ഇരുട്ടുമുറിയിലേക്ക് തള്ളി
വിടുകയാണ് ചെയ്യുന്നത്.
ചടുലതയില്ലാത്ത വീക്ഷണങ്ങൾ
കൊണ്ടു മാറ്റങ്ങൾ സംഭവിക്കാതെ
പോയ എത്രയോ കുട്ടികൾ നമ്മുടെ
ചുറ്റുപാടിലുണ്ട്. അവരുടെ വിഷമതകൾ കേൾക്കാനും
മനസ്സിലാക്കാനും ഉത്തരവാദിത്വമുള്ളവർ ഉണ്ടാകണം.
പാരന്റിങ്ങിന്റെ മികച്ച മാതൃകകൾ
നോവൽ വായനയിൽ തെളിഞ്ഞു
കാണാം. കുട്ടിയെ ജീവിതത്തിലേക്ക്
തിരികെ കൊണ്ടുവരാൻ
മാതാപിതാക്കൾ നടത്തുന്ന ശ്രമങ്ങളും,
അതിന്റെ ഫലമായി അവനിൽ
ഉണ്ടാകുന്ന മാറ്റങ്ങളും ഇയ്യ
മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.
ജീവിതത്തിൽ സ്വാധീനം ചെലുത്തിയ
അധ്യാപകർ ഓർമ്മകളിൽ നിന്നും
മായുകയില്ല. ജ്വലിക്കുകയാണ്
ചെയ്യുക. ഇവിടെ അലന്റെയും അവന്റെ സുഹൃത്തുക്കളുടെയും ജീവിതത്തിൽ
പുഷ്പ ടീച്ചർ അർപ്പിക്കുന്ന കഴിവും
മൂല്യവും അതിന് സാക്ഷ്യമാണ്.അതുകൊണ്ട് തന്നെ ഈ നോവൽ ഓരോ
വായനക്കാരനെയും അവരുടെ ഓർമ്മകളിലേക്കൊരു പിൻനടത്തതിന് ക്ഷണിക്കുന്നു. എന്നിലും ഒരു
പിൻനടത്തം സാദ്ധ്യമാക്കി. എന്റെ സ്കൂൾ കാലത്തിലൂടെ… ബി.എഡ്
പരിശീലന കാലത്തിലൂടെ… ചെറുതെങ്കിലും അദ്ധ്യാപന കാലത്തിലൂടെ…
ചരിത്രത്തിൽ അദൃശ്യരാക്കപ്പെട്ട സ്ത്രീകളുടെ പുസ്തകം; ഈ പുസ്തകം കുട്ടികൾക്ക് എന്ന
പോലെ മുതിർന്നവർക്കും വഴികാട്ടിയാണ്. ഉറങ്ങിപ്പോയ
മുയലിന്റേയും അഹന്തയില്ലാത്ത ആമയുടെയും; സൂത്രശാലിയായ
കുറുക്കന്റെയും വനരാജാവായ
സിംഹത്തിന്റേയും പിറകെ ഓടി
തളർന്നിരിക്കുന്ന സമകാലിക ബാലസാഹിത്യത്തിനു നമ്മുടെ ജീവിത
പരിസരത്തിന്റെ കഥ പറയുന്ന ഈ ബാലസാഹിത്യം ഉണർവ് നൽകുന്നു. “കാലം മാറുന്നു. ലോകം മാറുന്നു. മാറാത്തതായി ഒന്നുമാത്രമേ ഉള്ളു. അത് മാറ്റമാണ് എന്നു പറയുന്ന അലൻ ലെഫ്റ്റ് ഹാൻഡഡ് ബോയ് എന്ന ബാലനോവലിന്റെ പ്രസാധകർ ബുക്ക് പ്ലസ് ആണ്. ഈ പുസ്തകത്തിൽ ചിത്രങ്ങൾ വരച്ചത് അലൻ എന്ന ഇടങ്കയ്യനായ വിദ്യാർഥിയാണ്.
അലൻ ലെഫ്റ്റ് ഹാൻഡഡ് ബോയ്
പ്രസാധകർ ബുക്ക് പ്ലസ്
ഇയ്യ വളപട്ടണം