ഫർമാഇശ് : അനുവാചകന്റെ സംഗീത പുസ്തകം

May 21, 2025

സംഗീതം പുതുമയിലും പഴമയിലും ആരോഗ്യ കരമായ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആധു നികതയുടെ നിഗൂഢ മായ ആശയങ്ങളെ സമ്മിശ്രപ്പെടുത്തി പുത്തൻ അജണ്ടക ളാക്കാൻ ആധുനികത സംഗീതത്തെ ഉപയോഗപ്പെടുത്തി എന്നതാണ് വസ്തു‌ത.

പാശ്ചാത്യ ലോകത്ത് സംഗീതത്തെ കേവല ആനന്ദം എന്നതിനുപരി ദൈവികതയിലും സാമൂഹ്യകതയിലും ഉപയോ ഗിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ അക്കാദമിക ലോകത്തെ പല തത്വ ചർച്ചകൾക്കും വഴിവെച്ചു. ക്രിസ്റ്റീന ബെക്കറിൻ്റെ എം ടി വി ടൂ മക്കയിലെ പ്രധാന താളുകൾ തന്നെ ഇതിന്റെ പ്രാധാന്യത്തെ ലോകത്തിന് മുന്നിൽ സമർത്ഥിച്ചതാണ്.

അത്തരത്തിൽ ഗസലുകളിലെ സംഗീത സൗന്ദര്യത്തെ കണ്ടെത്തുകയാണ് പ്രിയ എഴുത്തുകാരൻ മുർഷിദ് മോളൂർ. പതിനൊന്നാം നൂറ്റാണ്ട് മുതൽ സജീവമായി തുടങ്ങിയ ഗസലുകൾ എന്ന സംഗീത ശാഖ ആധുനിക തയിലും പഴയ തനിമയെ അതേ രൂപത്തിൽ നിരൂപണം ചെയ്യുന്നതായി കാണാം.

ഗസലുകൾ അനുവാചകർക്ക് നൽകുന്ന ദിവ്യാനുഭൂതിയാണ് അവയെ സംഗീത ശാഖകളിൽ നിന്ന് മാറ്റി നിർത്തുന്നത്. എൺ പതുകളുടെ സംഗീത ലോക ത്ത് അനുരാഗികൾക്ക് സംഗീത ദിവ്യാനുഭൂതിയെ പരിചയപ്പെടു ത്തിയവരുടെ നീണ്ട നിരയിൽ പ്രമുഖനായ സംഗീതകലാകാരൻ ജഗ്ജിത് സിംഗിന്റെ വരികളാ ണ് മുർഷിദ് മോളൂർ ഫർമാഇശ് എന്ന തന്റെ പുസ്‌തകത്തിലൂടെ പരിജയപ്പെടുത്തുന്നത്. ഗസലുകളുടെ അർത്ഥവും വ്യക്തവും ആയ ചരി രൂപരതയെയും അറി യിക്കാനായി ഡോ.അ ശോക് ഡിക്രൂസിന്റെ അവതാരികയും പുസ്ത‌കത്തിൽ ഉൾ പ്പെടുത്തിയിട്ടുണ്ട്.

ഓർമകളുടെ പാട്ടു പുസ്‌തകം എന്നാണ് ഫർമാഇഷിനെ മുർഷിദ് മോളൂർ അടയാളപ്പെടുത്തുന്നത്. ജഗ്‌ജിത് സിംഗിന്റെ വ്യത്യസ്‌ത ആലാപന രീതികളും ആധുനിക സംഗീത ഉപകരണങ്ങളുടെ ഉപയോഗങ്ങളും അദ്ദേഹത്തിൻ്റെ വരികളെ മതിപ്പുളവാക്കി എന്നത് ഫർമാഇശിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു. പത്തൊമ്പത് അധ്യായങ്ങളായി തിരിക്കപ്പെട്ട പുസ്തകം വരികളിലെ വികാരങ്ങളെ അനുവാചകരി ലേക്ക് പൂർണ്ണമായും സമർപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഓരോ അദ്ധ്യായത്തിലും വരികളുടെ അർത്ഥ താളാത്മതക്ക് പുറമേ അവ കേൾക്കാനുള്ള വഴിയും എഴുത്തുകാരൻ സമർത്ഥിക്കുന്നു.പുസ്‌തക തുടക്കം തന്നെ “കഹാനി സുനോ” (കഥ കേൾക്കൂ) എന്ന തുടങ്ങി അവസാനിക്കുന്നത് എന്നെ നീ സ്വീകരിക്കേണമേ എന്ന ശീർഷകത്തിലൂടെയാണ്.

ആധ്യാത്മികതയുടെ ഇട ത്താവളങ്ങളിൽ ദൈവികതയെ ചികയുന്നവർക്ക് ദൈവികതയും ആധുനികതയുടെ പ്രണയസ ഞ്ചാരങ്ങളിൽ വ്യവഹരിക്കുന്ന വർക്ക് പ്രണയ വ്യവഹാരവയും ജഗ്‌ജിത് അനുഭാവനം ചെയ്യു ന്നു.കേരളീയ പുസ്‌തക പ്രസി ദ്ധീകരണ രംഗത്തെ പ്രമുഖരായ ബുക്സ്‌പ്ലസ് പ്രസിദ്ധീകരിച്ച ഗസലുകളുടെ ആവനാഴിയുടെ മുഖ വില നൂറ്റി എഴുപത് രൂപയാണ്.

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...