ഓരോ വായനക്കാരനും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം

July 4, 2025
പീഡിത ജനതയുടെ ആവശ്യപ്രകാരം സ്പെയിൻ കീഴടക്കാൻ മൂസ ബിൻ നുസൈർ ഭരണാധികാരിയായ വലീദ് ബിൻ അബ്ദുല്ലയോട് സമ്മതം ചോദിച്ചു. സൂക്ഷ്മതയോടെ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണമെന്ന ഉപദേശത്തോടെ വലീദ് സമ്മതം മൂളി. താരിഖ് ബിൻ സിയാദ് (റ) ൻ്റെ നേതൃത്വത്തിലുള്ള സൈന്യം മധ്യധരണ്യാഴി പിന്നിട്ട് സ്പെയിനിൻ്റെ മണ്ണിൽ കാലുകുത്തി. ജബലു ത്വാരിഖ് അഥവാ ജിബ്രാൾട്ടർ എന്ന് ആ പ്രദേശം പുകൾ കൊണ്ടു.ലോകത്തിൻ്റെ പുതിയൊരു പ്രഭാതം അവിടെ വിടർന്നു. സ്പെയിൻ മുസ്ലിംങ്ങളുടെ അധീനതയിലായി. വിജ്ഞാനവും, സാഹിത്യവും, കലയും, സംസ്കാരവും, അവിടെ ജീവൻ കൊണ്ടു.ലോകം സ്പെയിനിനെ ഉറ്റുനോക്കി. ഖുർതുബിയുംസഹറാവിയും,ഇബ്നു റുഷ്ദും അടങ്ങുന്ന ജ്ഞാനപ്രഭുക്കൾക്ക് സ്പെയിൻ ജന്മം നൽകി. എട്ടു ശതാബ്ദം മുസ്ലിങ്ങൾ സ്പെയിൻ ഭരിച്ചു. 1492 ജനുവരി മൂന്നിന് ഇസബെല്ല രാജ്ഞിയുടെയും, ഫെർഡിനൻ്റിൻ്റെയും നേതൃത്വത്തിൽ ഗ്രാനഡയിൽ സൈന്യം ഇരച്ചു കയറി. മനുഷ്യ മനസ്സാക്ഷി മരവിച്ച കൊടും ക്രൂരതകൾക്ക് സ്പെയിൻ സാക്ഷിയായി. ഇസ്ലാമിക അടയാളമുദ്രകൾ ഒന്നും അവശേഷിപ്പിക്കാതെ, സമ്പൂർണ്ണ ഇസ്‌ലാമിക മുക്തരാജ്യമായി സ്പെയിൻമാറി.
നഷ്ടപ്രതാപത്തിന്റെ കഥ പറയുന്ന സ്പെയിനിലൂടെ ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനിയും, സുഹൃത്ത് ഇസ്മാഈൽസാഹിബും ചേർന്നു നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണ് “സ്പെയിൻ തീരങ്ങളിൽ ” എന്ന പുസ്തകം. ഗ്രാനഡയും, വാദിൽ കബീറും, സഹ്‌റാ പട്ടണവും, കൊർഡോബയും, മലാഗയുമടങ്ങുന്ന സ്പെയിൻ നഗരങ്ങളിലൂടെയുള്ള ഉസ്മാനിയുടെ യാത്ര അതത് പ്രദേശങ്ങളുടെ ചരിത്രവും ചേർത്ത് അവതരിപ്പിക്കുന്നത് വിങ്ങുന്ന ഹൃദയത്തോടെ അല്ലാതെ നമുക്ക് വായിച്ച് അവസാനിപ്പിക്കാനാവില്ല. ചെറിയ ചെറിയ ചരിത്രാവശിഷ്ടങ്ങൾ എല്ലാത്തിനും മൂക സാക്ഷിയായി അവിടവിടെയുണ്ട്. ഗ്രാമങ്ങളുടെയു നഗരങ്ങളുടെയും പേരുകൾ ചെറിയ സാമ്യതയുള്ള മറ്റു പലതായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇസ്മാഈൽ സാഹിബ് ജസ്റ്റിസ് ഉസ്മാനിയോട് ചോദിക്കുന്നുണ്ട്. വീണ്ടും ഈ പ്രദേശത്തെ വിശ്വാസം കൊണ്ട് പ്രഭാ പൂരിതമാക്കാൻ മുസ്ലിംങ്ങൾക്ക് കഴിയുമോ?. ഉസ്മാനിയുടെ മറുപടി ചിന്തോദ്ദീപകമാണ്. ഇപ്പോൾ മുസ്ലിംങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങൾ കാര്യക്ഷമതയോടെ നിതാന്ത ജാഗ്രതയോടെ കാത്തു സംരക്ഷിക്കൽ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. അർപ്പണബോധത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റിയാൽ സ്പെയിൻ വീണ്ടും ആവർത്തിക്കില്ല.
അല്ലാമാ ഇഖ്ബാൽ പാടി. ഓ സ്പെയിൻ മുസ്ലിം രക്തത്തിൻ്റെ നിക്ഷേപധാരയാണ് നീ. എൻ്റെ വീക്ഷണത്തിൽ വിശുദ്ധ ഹറം പോലെ പരിശുദ്ധയാണു നീ.
തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്സ്പെയിൻ തീരങ്ങൾ. അബ്ദുള്ള ഫൈസി വേളമാണ് വിവർത്തകൻ .

Related Updates

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...

June 9, 2025

കഥ നിറഞ്ഞ മനുഷ്യരുടെ, സ്വന്തം കഥ എഴുതാത്ത മനുഷ്യരുടെ കഥകളാണ്

പിറവിയാൽ വെറും നീഗ്രോ അടിമയാം ബിലാലിന്റെ ...

May 26, 2025

ആഖ്യാനത്തിന്റെ സൗന്ദര്യമാണ് ഈ പുസ്തകത്തെ വേറിട്ടു നിർത്തുന്നത്

വായനയുടെ ലഹരി എപ്പോഴും അനുഭവിക്കാൻ കഴിയാറില്ല. ...