ഇഖ്ബാൽ ഹിമവൽ ശൃംഗങ്ങളുടെ ഗായകൻ

Original price was: ₹300.Current price is: ₹270.

Sale!
പാകിസ്താൻ ദേശീയകവിയെന്ന് വിളിച്ചതോടെ ‘സാരേ ജഹാം സെ അഛാ ഹിന്ദോസ്താൻ ഹമാരാ’ എന്നു പാടിയ അല്ലാമാ ഇഖ്ബാലിനെ നമുക്ക് അറിയാതെ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ‘ഹിമവൽ ശൃംഗങ്ങളുടെ ഗായകൻ’ എന്ന പുസ്തകം വഴി ഇന്ത്യയുടെ കവിശ്രേഷ്ഠനെ പൂർവ്വാധികം ശോഭയോടെ ഗ്രന്ഥകാരൻ നാട്ടുകാർക്ക് തിരിച്ചുനൽകുകയാണ്. എങ്ങനെ മുഹമ്മദ് ഇഖ്ബാൽ അല്ലാമാ ഇഖ്ബാലായി എന്നതിന്റെ ന്യായവാദം വായനക്കാർക്ക് മുന്നിൽ അബ്ദുൽ മജീദ് മനോഹരമായി അവതരിപ്പിക്കുന്നു. ഭാഷാശുദ്ധിയും ആശയവ്യക്തതയും വസ്തുനിഷ്ഠതയും ആവിഷ്കാരത്തിന് ബലം പകരുന്നു. അതോടുകൂടി സർവ്വതോന്മുഖനായൊരു ശ്രേഷ്ഠകവിയുടെ കാവ്യലോകത്തിനും ദർശനപ്രപഞ്ചത്തിനും അരങ്ങേറാൻ വേദിയുമൊരുങ്ങുന്നു. കാമ്പുള്ള കവി തന്നിൽ മാത്രം രമിക്കുന്ന നാർസിസ്റ്റാകരുത്, വിജ്ഞാനസാഗരത്തിൽ കപ്പലോട്ടുന്ന നാവികൻ കൂടിയാകണമെന്ന സന്ദേശമാണ് അല്ലാമയുടെ മാതൃക മുൻനിർത്തി അബ്ദുൽ മജീദ് നൽകുന്നത്. ഇന്നത്തെ മലയാള കവികൾക്ക് നൽകേണ്ട കുറിപ്പടി കൂടിയാണത്. കൊളോണിയൽ അടിമത്വം സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുതൽ പ്രവാചക കാരുണ്യത്തിന്റെ കരുത്തുവരെ ആവിഷ്ക്കരിക്കുന്ന ഭാവുകത്വ വൈവിധ്യമാണ് ഇഖ്ബാലിൻ്റെ കാവ്യസരണി.

Author

എ.കെ അബ്ദുൽ മജീദ്

Publisher

Olive books

No reviews to display

Related Books