പാട്ടും പറച്ചിലും: പുസ്തകാസ്വാദന സദസ്സ് സംഘടിപ്പിച്ചു
കൊണ്ടോട്ടി: ബുക്പ്ലസ് പബ്ലിഷേഴ്സ് പുറത്തിറക്കിയ, സ്വലാഹുദ്ദീന്‍ അയ്യൂബി രചിച്ച ഇച്ചമസ്താന്‍, കടായിക്കല്‍ നല്ലാപറമ്പന്‍ പുലവര്‍ മൊയ്തീന്‍കുട്ടി ഹാജി എന്നീ പുസ്തകങ്ങളുടെ ആസ്വാദന സദസ്സ് സംഘടിപ്പിച്ചു. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി ഹാളില്‍ നടന്ന പ്രോഗ്രാമില്‍ എ.കെ അബ്ദുല്‍ മജീദ്, ഷാജഹാന് ഒരുമനയൂര്‍, സമീര്‍ ബിന്‍സി, സ്വലാഹുദ്ദീന്‍ അയ്യൂബി, ശരീഫ് ഹുദവി ചെമ്മാട് സംസാരിച്ചു. തവക്കല്‍ മുസ്തഫ കടലുണ്ടി ഗാനവിരുന്നിന് നേതൃതം നല്കി. ശാഫി ഹുദവി ചെങ്ങര, ശാക്കിര്‍ ഹുദവി പുളളിയില്, നിസാമുദ്ധീന്‍ ഹുദവി ചാവക്കാട് തുടങ്ങിയവര്‍സംബന്ധിച്ചു.