ഷാര്‍ജ പുസ്തകോത്സവം: ബുക്പ്ലസ് പബ്ലിഷേഴ്സ് പവലിയന്‍ ഉദ്ഘാടനം ചെയ്തു
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക്പ്ലസ് പബ്ലിഷേഴ്സ് സ്റ്റാളിന്റെ ഉദ്ഘാടനം സയ്യിദ് ജുനൈദ് തങ്ങള്‍ ഹുദവി നിര്‍വഹിച്ചു. നവംബര്‍ 5 ന് നടക്കുന്ന പ്രകാശന ചടങ്ങില്‍ പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തുടങ്ങിയവര്‍ പങ്കെടുക്കും. ഷാര്‍ജാ ടു കൊച്ചി(നോവല്‍- മുഹമ്മദ് നാബുല്‍സി), ഇച്ച മസ്താന്‍(സൂഫിപഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), ഉണ്‍മയുടെ ഉടയാടകള്‍(സാഹിത്യവിമര്‍ശനം- ഡോ. ജമീല്‍ അഹ്‌മദ്), നിന്നുണങ്ങുന്ന മരങ്ങള്‍(ഫലസ്തീന്‍ കഥകള്‍- എസ്.എ ഖുദ്സി), മസ്നവി വിവര്‍ത്തനവും വ്യാഖ്യാനവും(ആസ്വാദനം- സി. മുഹമ്മദ് ഹുദവി), സഹിതം നബി ഹിതം നബി(പഠനം- സ്വലാഹുദ്ദീന്‍ അയ്യൂബി), യാസീന്‍ അര്‍ഥവും വ്യാഖ്യാനവും(ഖുര്‍ആന്‍- സിംസാറുല്‍ഹഖ് ഹുദവി) തുടങ്ങി അമ്പത് പുസ്തക പ്രകാശനങ്ങള്‍ വരും ദിവസങ്ങളില്‍ നടക്കും.
സമസ്ത ട്രെഷറര്‍ പി പി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ പവലിയന്‍ സന്ദര്‍ശിച്ചു. ഹാദിയ കേന്ദ്ര കമ്മിറ്റി, skssf ദുബായ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.