എസ്സെന്‍ഷ്യല്‍ വൊക്കാബ്: ത്രൂ പ്രൊഫറ്റിക് ആന്റ് മോറല്‍ സ്റ്റോറീസ്; പുസ്തകം പ്രകാശിതമായി
കൊണ്ടോട്ടി: ബുക്പ്ലസ് പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കൊണ്ടോട്ടി ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ ലത്വീഫ് വി തയ്യാറാക്കിയ 'എസന്‍ഷ്യല്‍ വൊക്കാബ് ത്രൂ പ്രൊഫറ്റിക്ക് ആന്‍ഡ് മോറല്‍ സ്റ്റോറീസ്' എന്ന പുസ്തകം പ്രകാശിതമായി. പട്ടിക ജാതി പിന്നോക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പ്രകാശനം ചെയ്തു, കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്റാഹീം സാഹിബ് ഏറ്റുവാങ്ങി. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്റാഹീം സാഹിബ് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി അക്ഷര ശ്രീ വിജയാരവത്തില്‍ വെച്ചായിരുന്നു പ്രകാശനം. ഡോ. അബ്ദുല്‍ ലത്വീഫ് വി പുസ്തക പരിചയംനിര്വഹിച്ചു.