കേരള മുസ്ലിം പബ്ലിഷേഴ്സ് കോണ്‍ഫറന്‍സിന് സമാപനം
പാണക്കാട്: ബുക്പ്ലസ് പബ്ലിഷേഴ്സ് അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം പബ്ലിഷേഴ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ഡിസംബര്‍ 17 ശനി രാവിലെ പത്ത് മണി മുതല്‍ പാണക്കാട് ഹാദിയ സി.എസ്. ഇയില്‍ വെച്ച് നടന്ന പരിപാടി കേരളത്തിലെ പ്രമുഖ മുസ്ലിം പ്രസാധകരുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ മുസ്ലിം പ്രസാധന ചരിത്രം, ഇടപെടലിന്റെ സാധ്യതകള്‍, പ്രസാധന-വിതരണ മേഖലകളിലെ പുതുവഴികള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രസാധകര് ചര്‍ച്ച ചെയ്തു. അബൂബക്കര്‍ മാസ്റ്റര്‍ വടകര, ഡോ. ഔസാഫ് അഹ്സന്, ഡോ.മോയിന്‍ ഹുദവി മലയമ്മ, നുജൂമുദ്ധീന്, ആഷിഖ് റഹ്മന് ഹുദവി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേത്യതം നല്കി. വിവിധ പ്രസാധന ശാലകള്‍, മുന്‍ കാല പ്രസാധനശാലകള്‍, അറബിക് കോളേജുകളിലെയും ദര്സുകളിലെയും പ്രസിദ്ധീകരണ സമിതികള്‍, സെല്‍ഫ് പബ്ലിഷേഴ്സ് തുടങ്ങി 30 ല്‍ പരം പ്രസാധകര് പങ്കെടുത്തു. ടി. അബൂബക്കര്‍ ഹുദവി, ശാഫി ഹുദവി ചെങ്ങര, സൈനുദ്ധീന്‍ ഹുദവി മാലൂര്‍, ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട് എന്നിവര്‍ സംസാരിച്ചു. നിസാമുദ്ദീന്‍ ഹുദവി ചാവക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്, നിയാദ് ഹുദവി അയ്യായ, സ്വഫ്വാന് ഹുദവി മുണ്ടംപറമ്പ്, മുസ്തഹ്സീന് ഹുദവി കൊടശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.