ബുക്പ്ലസ് ഉര്‍ദു പുസ്തകങ്ങള്‍ പ്രകാശിതമായി
ചെമ്മാട്: ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ ഉര്‍ദു ഇംപ്രിന്റ് നിഗാരിഷ് പുറത്തിറക്കിയ നാല് പുസ്തകങ്ങള്‍ ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങില്‍ പ്രകാശിതമായി. സദ്ദാം ഹുസൈന് പര്‍വാസ് ഹുദവി വിവര്‍ത്തനം ചെയ്ത 'സൂക്കെ ഗോഷ്ത്', 'ഗുമ്ഷുദാ ഊണ്ട്', 'രേഖിസ്താന് കാ കാനാ', 'ബഹ്തി ശറാബ്' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഫിറോസ്ഖാന്, നൗഷാദ് അന്‍സാരി, സദ്ദാം ഹുസൈന് പര്‍വാസ്, അലിഹസന് ഹുദവി, നിഅ്മത്തുല്ല ഹുദവി, ഇഫ്തിഖാര്‍ ഹുദവി, മുഫ്തി അഫ്റൂസ് അംജദി, മൗലാനാ അശ്റഫ് ഉലൈമി തുടങ്ങിയവര്‍ പങ്കെടുത്തു.