നോവിൽ നിറഞ്ഞ കനഫാനിയുടെ നോവൽ

December 16, 2024

ലക്ഷക്കണക്കിന് ഫലസ്തീനികളെ കൊലചെയ്യപ്പെടുകയും നിർബന്ധിതയായി കുടിയൊഴിപ്പിക്കുകയും ചെയ്ത 1948 ലെ ദിനങ്ങൾ.
എന്തിനാണ് ഞങ്ങളെ ഇങ്ങനെചെയുന്നത് മനസ്സിലാക്കാനാവാതെ ഇടറിയ, പതറിയ, നീറുന്ന മനസ്സുമായ് അങ്ങോട്ടുമിങ്ങോട്ടും രക്ഷക്കായ് ഓടിനടക്കുന്ന ജനങ്ങൾ.
വെള്ളകഷ്ണത്തിൽ പൊതിഞ്ഞ രക്തം പതിഞ്ഞ കുഞ്ഞു മൃതദേഹങ്ങൾ ലോറിയിലേക്ക് വലിച്ചെറിയുന്ന കാഴ്ചകൾ.
തൊട്ടിലിൽ കിടന്നിരുന്ന കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന ദമ്പതികളായ സഈദും സഫിയയും. കണ്ണീരിൽ കുതിർന്ന ഭീതിനിറഞ്ഞ നിമിഷങ്ങളും ദിവസങ്ങളും ആയ്ചകളും മാസങ്ങളും വർഷങ്ങളും. തൊട്ടിലിൽ കിടന്നിരുന്ന ആ കുഞ്ഞുമകനെ നിരന്തരം ഓർക്കുന്ന ആ മാതാപിതാക്കൾ.

കാലങ്ങൾ കടന്നുപോകവെ, 1967-ൽ ലഭിച്ച ഇളവ് ഫലസ്തീനികൾക്ക് മുമ്പിൽ അതിർത്തികൾ തുറക്കപ്പെട്ടു. ഇരുപത് വർഷങ്ങൾക്ക് ശേഷം ആ ദമ്പതികൾ തിരിച്ചുവരുന്നു, ജന്മനാടായ ഹൈഫയിലേക്ക്. തങ്ങളുടെ ആ ആദ്യത്തെ വീട് കാണാനും ഒരുപാട് പ്രതീക്ഷകളും വാരിയെടുത്താണ് അവർ ആ ജന്മനാടായ ഹൈഫായിലേക്ക് കടന്നുവരുന്നത്.
പക്ഷെ, എല്ലാ പ്രതീക്ഷകളും വീണുടഞ്ഞ് അവർക്ക് തിരുച്ചു മടങ്ങേണ്ടി വന്ന കഥ.
ഇരുപത് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു മാറ്റവും സംഭവിക്കാത്ത വഴിവീഥികൾ.
ദീർഘമായ അവരുടെ യാത്രകളിലെല്ലാം നൊമ്പരനിമിഷങ്ങളാണ് അവരിൽ ഇളകിമറിഞ്ഞത്.
ഫലസ്തീൻ ജനതകൾ അനുഭവിക്കുന്ന ഭീതിനിറഞ്ഞ പ്രതിസന്ധികളെ വളരെ സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ “ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ” എന്ന നോവൽ.

Related Updates

April 18, 2026

അത്തിപ്പറ്റ ഉസ്താദ്: കാരുണ്യത്തിന്റെ കടലലകൾ അടയാളപ്പെടുത്തുന്ന പുസ്തകം

കേരളത്തിന്റെ ആത്മീയ ഭൂപടത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും ...

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...