“റായ്‌ഗല്ലിയിലെ സംഗീത രാവുകളി”ലെ അരണ്ട വെളിച്ചം നിറഞ്ഞ ഇടവഴികൾ

February 25, 2025

സുഹൈല വെള്ളിലയുടെ “റായ്‌ഗല്ലിയിലെ സംഗീത രാവുകൾ”വായനക്കാർക്കായി എഴുത്തുകാരി നോവിന്റെയോ ഓർമയുടെയോ വിരഹത്തിന്റെയോ ഏതോ അരണ്ട വെളിച്ചം നിറഞ്ഞ ഇടവഴികൾ ബാക്കി വെച്ചിട്ടുണ്ട്. “പേരില്ലാത്ത കല്ലറ” ചിന്തയുടെ വല്ലാത്ത ആഴങ്ങളിലേക്ക് വായനക്കാരനെ തള്ളി വീഴ്ത്തുമ്പോൾ “ചെറിമ്മ”യിലെ ആലംബഹീനയായ ആ ഉമ്മ എന്റെയും ഗ്രാമത്തിലുണ്ടായിരുന്നല്ലോ എന്ന് ഏത് വായനക്കാരനും തോന്നിപ്പോകും.

 

 

ഞാനെന്ന വായനക്കാരനെ പിടിച്ചിരുത്തിയ ചിന്തയുടെ പൊതികൾ താഴെ ചേർത്തു വെക്കാം..

“നീണ്ട 14 വർഷത്തെ മുഴുവൻ സ്നേഹ വാത്സല്യങ്ങളും ഒരൊറ്റ ആലിംഗനത്തിൽ അയാൾ തീർത്തു”

കഥ – മേരിജാൻ.

“അയാൾ തൻറെ ഡയറി എടുത്തു കോട്ടിന്റെ കീശയിൽ നിന്ന് ഒരു പേനയെടുത്ത് ഇങ്ങനെ കുറിച്ചിട്ടു , നിനക്ക് നല്ലത് മാത്രം ഭവിക്കട്ടെ”

കഥ – സുഗന്ധിപ്പൂക്കൾ

“നീ ചോദിച്ചില്ലേ അമ്മ എങ്ങനെ സംഗീതം പഠിച്ചു എന്ന് അവിടെ ജീവിക്കുമ്പോഴും എൻറെ മനസ്സ് നിറയെ സംഗീതമായിരുന്നു അത് പക്ഷേ നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എനിക്കെന്താണ് വേണ്ടതെന്നോ എന്റെ സന്തോഷങ്ങൾ എന്താണെന്ന് നിങ്ങൾ ഒരിക്കൽ പോലും അന്വേഷിച്ചുമില്ല”

കഥ – റായ്ഗല്ലിയിലെ സംഗീത രാവുകൾ.

“കയ്യിൽ അമർത്തിപ്പിടിച്ചിരുന്ന മൂന്നാലു കുപ്പിവളപ്പൊട്ടുകൾ അയാൾക്കു നേരെ നീട്ടി അവർ പറഞ്ഞു ഇതു മാത്രമേ എനിക്ക് കിട്ടിയുള്ളൂ വിശപ്പിന്റെ ക്ഷീണത്തിൽ ഞാൻ ഉറങ്ങിപ്പോയി പ്രഭാതം അവളില്ലാതെയാണുണർന്നത്”

കഥ – രക്ഷ

“അവളുടെ വസ്ത്രത്തിൽ അവശേഷിച്ച കന്യാ രക്തത്തിന്റെ നേർത്ത ഗന്ധം അയാൾക്ക് മാത്രം ശ്വസിച്ചടുക്കാൻ ആയി”

കഥ – ഒറ്റമുറിയിലെ കനൽ

“എനിക്ക് കാശ് കിട്ടും, ഒരുപാട്. പിന്നെന്തു വേണം..? പിന്നെ, സ്നേഹം , അത് കാശു കൊടുത്താൽ കിട്ടില്ലല്ലോ ശരീരം പോലെ”

കഥ – മുല്ലപ്പൂക്കൾ

“ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു, ആ മകൻ സ്വർഗ്ഗത്തിലിരുന്ന് കാണുന്നുണ്ടാവുമോ ഇതെല്ലാം. തന്റെ ഉമ്മ തന്നെ ചൊല്ലി നാട്ടിൽ ആകെ സഞ്ചരിക്കുന്നതും നാട്ടുകാർക്കിടയിൽ കോമാളി ആകുന്നതും കുട്ടികളുടെ പേടിസ്വപ്നം ആകുന്നതുമെല്ലാം ആ മകന് സഹിക്കാനാവുമോ..?”

കഥ – ചെറിമ്മ

“സ്വന്തം വയറിൻറെ പട്ടിണി മാത്രമല്ലേ എല്ലാവരും ഓർക്കുകയുള്ളൂ”

കഥ – തീരം

“തനിക്ക് ഉച്ചക്ക് കഴിക്കാൻ കിട്ടിയ കുറച്ചു ചോറും ചിക്കൻ കറിയും പൊതിഞ്ഞു വെച്ച കവർ മറ്റാരുടെയും കണ്ണിൽ പെടാതിരിക്കാൻ സാരി കൊണ്ട് മറച്ചുപിടിച്ച് അവൾ ആ വീടിൻറെ വലിയ ഗേറ്റ് കടന്നു”

കഥ – ദി ഷെഫ്

“ഇരുകാലുകളിലൂടെയും അരിച്ചിറങ്ങുന്ന ആ രക്തച്ചാലുകൾ കണ്ടപ്പോഴാണ് തനിക്ക് വീണ്ടും ജീവിക്കണമെന്ന് തോന്നിയത്. വീണു കിടക്കുന്ന ആ മരച്ചില്ലയിൽ നിന്ന് ചിറകുമുളക്കാത്ത, കണ്ണുകീറാത്ത ആ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന് തോന്നിയത്”

കഥ – പേരില്ലാത്ത കല്ലറ

“ഒന്നും എവിടെയും അവസാനിക്കുന്നില്ല ആണായി പിറക്കാൻ പെണ്ണിനും പെണ്ണായി പിറക്കാൻ ആണിനും ഒരു അവസരം കിട്ടുന്നത് വരെ”

കഥ – അമ്മയുടെ ഡയറി

സുഹൈലയുടെ ചെറുകഥകളിൽ കാണുന്ന പല ജീവിതങ്ങളും നമുക്കിടയിൽ കഴിഞ്ഞവരോ അല്ലെങ്കിൽ എവിടെയോ വെച്ച് കേട്ടതോ ആയ ജീവിതങ്ങളാണ്.

എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ.

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...