നമ്മുടെ വിദ്യാലയങ്ങളിലും ഓരോ കുട്ടിക്കും സ്വയം തിരിച്ചറിവിനുള്ള നല്ലൊരു റഫറൻസാണ് ഹംസ മാഷുടെ ഈ കൃതി

November 17, 2026

ഹംസ മാഷുടെ”യത്തീം ങ്കുട്ടി”മനസ്സിനൊരു നോവായി വായിച്ചു തീർത്തു.നാം അനുഭവിക്കാത്ത  ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥ കളാണെന്ന ബെന്യാമിൻ്റെ പ്രശസ്തമായ ‘ആട് ജീവിതത്തിൽ” പറയുന്നതുപോലെ കഥാകാരന്റെ ജീവിതവും പ്രതിസന്ധിയും ഉമ്മയുടെ ത്യാഗവും ഹൃദയത്തിൽ ഒരു നോവായി മാറി. കഥാകാരനെ വ്യക്തിപരമായി അറിയുമെന്നത് തന്നെ വലിയ നോവായി തോന്നി.

എത്ര പ്രതിസന്ധികൾക്കിടയിലാണ് ജീവിതം കെട്ടിപ്പടുത്തത്, എത്ര പ്രതിസന്ധികൾക്കിടയിലാണ് മനോഹരമായി നടക്കുന്നത്. മാതൃത്വം എന്ന അത്ഭുതത്തെ വിവരണാത്മകമായ ഒരിക്കൽ കൂടി നേരിട്ട് അറിഞ്ഞു. ഇതൊരു റഫറൻസാണ് വരാൻ പോകുന്ന തലമുറകൾക്ക് മക്കൾക്ക് വേണ്ടി ജീവിക്കുന്ന ഉമ്മമാരെ രക്ഷിതാക്കളെ തിരിച്ചറിയാൻ അവരുടെ ത്യാഗനിർഭരമായ ജീവിതത്തെ തിരിച്ചറിയാൻ അവർക്ക് തിരിച്ചു നൽകാൻ നമ്മുടെ വിജയങ്ങളാണ് ഏറ്റവും നല്ല സമ്മാനങ്ങൾ എന്ന് തിരിച്ചറിയാനുള്ള റഫറൻസ്.

നമ്മുടെ മക്കളെ തീർച്ചയായും യത്തീംങ്കുട്ടി വായിപ്പിക്കണം. നമ്മുടെ വിദ്യാലയങ്ങളിലും ഓരോ കുട്ടിക്കും സ്വയം തിരിച്ചറിവിനുള്ള നല്ലൊരു റഫറൻസാണ് ഹംസ മാഷുടെ ഈ കൃതി. കഥാകാരനും ഉമ്മക്കും നന്മകൾ നേരുന്നു. ഉമ്മയുടെ ആരോഗ്യ പരിസ്ഥിതികൾ എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Related Updates

November 17, 2026

‘യത്തീങ്കുട്ടി’ യെ കുറിച്ച് മുഖ്താർ ഉദരംപൊയിൽ എഴുതുന്നു

രണ്ടു വർഷം ഒരു യത്തീംഖാനയിൽ ജീവിക്കുകയും ...