പ്രിയപ്പെട്ട മുഖ്താർ ഉദരംപൊയിൽ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു

September 17, 2024
‘ജിന്നെളാപ്പ’യിൽ ജിന്നുകളുടെ കഥ പറയുന്ന സൈറാബിയുടെ ചിത്രം എത്ര മനോഹരമായാണ് മുഖ്താർ ഉദരംപൊയിൽ വരച്ചിടുന്നത്. ഒരു ചിത്രകാരൻ എഴുതിയ കഥയാണിത്. ജിന്നെളാപ്പയുടെയും അന്ത്രു മൊല്ലാക്കയുടെയും സൈദാലിക്കുട്ടിയുടെയുമൊക്കെ മിഴിവാർന്ന ചിത്രങ്ങൾ വാക്കുകൾ കൊണ്ട്‌ വരച്ചിടുന്നു.
പള്ളിയിലും പള്ളിപ്പറമ്പിലും പറന്ന് നടക്കുന്ന ജിന്നുകളുടെ ചിത്രങ്ങൾ.
ആകാശത്ത് നിന്ന് പല നിറത്തിലുള്ള പൂക്കൾ പോലെ പെയ്യുന്ന മഴയുടെ ചിത്രം.
ജിന്നുമായി വർത്താനം പറഞ്ഞോണ്ടിരിക്കുന്ന വല്ലിമ്മയുടെ ചിത്രം.
ഒടുവിൽ ഒരു നടുക്കമായി ഒടുങ്ങിപ്പോകുന്ന സൈറാബി.
തിളക്കമുള്ള നാട്ടു ഭാഷയിൽ, കൈമോശം വരാതെ കഥ പറയാനുള്ള മുഖ്താറിന്റെ കൈവിരുത് ഇവിടെകാണാം.
‘ മു. മാപ്ര’ ശക്തമായ ഒരു രാഷ്ട്രീയ കഥയാണ്.

                                                                                                                                      (പി.കെ പാറക്കടവ് പങ്കുവെച്ച ചിത്രം)
പ്രിയപ്പെട്ട മുഖ്താർ ഉദരംപൊയിൽ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. വായനക്കരെ ഒപ്പം കൊണ്ട്‌ പോകുന്ന ഒരു മാന്ത്രികനെ ബുക്പ്ലസ് പ്രസിദ്ധീകരിച്ച ‘ഉസ്താദ് എംബാപ്പെ ‘യിൽ കാണാം.

Related Updates

April 18, 2026

അത്തിപ്പറ്റ ഉസ്താദ്: കാരുണ്യത്തിന്റെ കടലലകൾ അടയാളപ്പെടുത്തുന്ന പുസ്തകം

കേരളത്തിന്റെ ആത്മീയ ഭൂപടത്തിൽ വിനയത്തിന്റെയും സ്നേഹത്തിന്റെയും ...

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...