ആർ. എസ്. എസ്. സ്ഥാപക നേതാവ് ഇറ്റലിയിൽ പോയതും മുസോളനിയിൽ നിന്ന് ഫാഷിസം നടപ്പിലാക്കേണ്ട രീതികൾ പഠിച്ചതും അത് ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതും ബ്രിട്ടീഷ് രാജിനെ പിന്തുണക്കുന്നതും സ്വതന്ത്ര സമരങ്ങളെ അനാവശ്യമായി അവതരിപ്പിക്കുന്നതും സമരങ്ങളിൽ രക്ത സാക്ഷികളെ പരിഹസിക്കുന്നതും ദളിത് പിന്നാക്കകാരോടുള്ള അറപ്പും അക്രമങ്ങളും സിഖ് കൂട്ട കൊലയിലെ പങ്കും ഇതിലെ താളുകളിൽ തെളിവുകളോടെ വായിക്കാം.
സവർണ്ണ രാജാക്കന്മാരുടെ കീഴിൽ അടിയാളന്മാരായി ദളിതരും അയിത്ത ജാതിക്കാരും മുസ്‌ലിം ക്രിസ്ത്യർ അടക്കമുള്ള മ്ലേച്ഛന്മാരും രണ്ടാം കിട പൗരന്മാരായി ജീവിക്കുന്ന, മനുസമൃതി ഭരണ ഘടനയും കാവി ദേശീയ പതാകയും ഹിന്ദി ദേശീയ ഭാഷയും ഹിന്ദുസ്ഥാൻ എന്ന പേരുമുള്ള ഏകാധിപത്യ ഫാഷിസ്റ്റ് ഹിന്ദു രാജ്യ നിർമ്മിതിയാണ് ആർ എസ് എസ്സിന്റെ ലക്ഷ്യവും മാർഗവും എന്ന് ഗ്രന്ഥകാരൻ ഓർഗനൈസറേയും ഗോൾവാക്കറേയും ഉദ്ധരിച്ചു സ്ഥിരീകരിക്കുന്നു.