പ്രതിസന്ധി നിറഞ്ഞ ജിവിത സന്ദർഭങ്ങൾ കണ്ണീരുപ്പു ചേർത്ത് വിളമ്പിയപ്പോൾ , അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പുസ്തകമാണ് ‘യത്തീങ്കുട്ടി’

November 17, 2026

പ്രതിസന്ധി നിറഞ്ഞ ജിവിത സന്ദർഭങ്ങൾ കണ്ണീരുപ്പു ചേർത്ത് വിളമ്പിയപ്പോൾ , അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പുസ്തകമാണ്’ യത്തീങ്കുട്ടി’. ഞാൻ ഇന്നലേയുമിന്നുമായാണ് പുസ്തകം വായിച്ചത്.
ഇതൊരു ജീവചരിത്ര ആഖ്യാനം മാത്രമല്ല, ഒരു പ്രദേശത്തിന്റെ ചരിത്രവും , ഭൂമിശാസ്ത്രവും , പ്രകൃതിയും അതിൽ സംഗമിക്കുന്നു. എം.ടി.യുടേയോ, എൻ.പി. യുടേയോ ഉറൂബിന്റേയോ കൃതികളുടെ വായനാനുഭവം! പല ഭാഗത്തും ഗ്രന്ഥകാരന്റെ നർമ്മബോധവും പ്രകടമാണ്.
ഒരു നിമിഷം പുഴയുടെ ആഴം മറന്ന്, ഒരു പൈതലിന്റെ ചിരിയുടെ ആഴം തിരിച്ചറിഞ്ഞതിന്റെ ഫലമാണല്ലോ , ഈ കൃതിയും ഗ്രന്ഥകാരനും!. ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രതിസന്ധികൾ അനുഭവിച്ച ഗ്രന്ഥകാരന് ആരോടും പരാതിയോ ശത്രുതയോ ഇല്ല! മറിച്ച് അവർക്കെല്ലാം മാപ്പു കൊടുക്കുകയും, എല്ലാം ദൈവഹിതം എന്നു സമാധാനിക്കുകയും ചെയ്തു കൊണ്ട് സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്നു. വീണതു കൊണ്ട് മാത്രം ആരും പരാജയപ്പെടുന്നില്ല, ഉയിർതെഴുന്നേൽപ്പ് ജീവിത വിജയങ്ങളിലേക്കു നയിക്കുന്നു. പുതു തലമുറ ഈ പുസ്തകം നിർബന്ധ മായും വായിച്ചിരിക്കണമെന്നൊരഭ്യർത്ഥനയുണ്ട്.

വേണുഗോപാൽ മാസ്റ്റർ – ചെർപ്പുളശ്ശേരി

Related Updates

November 17, 2026

‘യത്തീങ്കുട്ടി’ യെ കുറിച്ച് മുഖ്താർ ഉദരംപൊയിൽ എഴുതുന്നു

രണ്ടു വർഷം ഒരു യത്തീംഖാനയിൽ ജീവിക്കുകയും ...