ശാസ്ത്രത്തിന്റെ ഫിലോസഫിയിലും ഇല്‍മുല്‍ കലാമിലും താത്പര്യമുള്ളവര്‍ക്ക് ആസ്വദിച്ച് വായിക്കാവുന്ന കൃതി

March 27, 2025
16 മുതല് 18 വരെ നൂറ്റാണ്ടുകളില് യൂറോപ്പില് അരങ്ങേറിയ ശാസ്ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തെ പുനഃവായിക്കാന് ശ്രമിക്കുന്ന കൃതിയാണ് ഹസീം മുഹമ്മദ് രചിച്ച് ബുക്പ്ലസ് പ്രസിദ്ധീകരിച്ച ശാസ്ത്രീയ വിപ്ലവം, മുസ്‌ലിം റീഡര്. ശാസ്ത്രത്തെ സംബന്ധിച്ച യൂറോ കേന്ദ്രീകൃത ആഖ്യാനങ്ങളെ ചരിത്ര പരവും യുക്ത്യാധിഷ്ടിതവുമായ ചോദ്യങ്ങളിലൂടെ ഗ്രന്ഥകാരന് നിരൂപണം ചെയ്യുന്നു. ആധുനിക ശാസ്ത്രത്തിന്റെ സ്രോതസ്സ് മുസ്‌ലിം ജ്ഞാന പാരമ്പര്യമാണെന്ന് പറഞ്ഞ് വെക്കുമ്പോഴും അറിവിന്റെ കുത്തക ഒരു സമൂഹത്തിനും അവകാശപ്പെടാന് പറ്റാത്തതാണെന്നും യുഗാന്തരങ്ങളില് സാധ്യമായ സംസ്‌കാരങ്ങളുടെ കൊടുക്കല് വാങ്ങലുകളില് നിന്നാണ് ഇന്ന് കാണുന്ന ജ്ഞാന ലോകം രൂപപ്പെട്ടതെന്നും ഗ്രന്ഥകാരന് ആവര്ത്തിച്ച് പറയുന്നു. ശാസ്ത്രത്തെ കുറിച്ചും ശാസ്ത്രീയ വിപ്ലവത്തെ കുറിച്ചുമുള്ള പല അബദ്ധ ധാരണകളെയും തിരുത്താന് ശ്രമിക്കുന്നുണ്ട് ഈ പുസ്തകം.
മതവും ശാസ്ത്രവും തമ്മിലുള്ള സംഘട്ടനം എന്ന ആശയത്തെ നിരൂപണം ചെയ്താണ് കൃതി ആരംഭിക്കുന്നത്. വിഗ്ഗിഷ് ചരിത്ര രചനയുടെ ഭാഗമായിട്ടാണ് മതവും ശാസ്ത്രവും സദാ സംഘട്ടനത്തിലായിരുന്നുവെന്ന ആശയം രൂഢമൂലമാവുന്നതെന്നും സോ-കോള്ഡ് ക്രിസ്ത്യന് ഇന്ക്വിഷന് യഥാര്ത്ഥത്തില് ക്രിസ്ത്യന് വിശ്വാസ ശാസ്ത്രത്തില് ഉള്ചേര്ക്കപ്പെട്ട അരിസ്‌റ്റോട്ടിലിയന് ശാസ്ത്രത്തിന്റെ ഡോഗ്മാറ്റിക് സ്വഭാവത്തിന്റെ ബാക്കി പത്രമായിരുന്നുവെന്നും കൃതി പറഞ്ഞുവെക്കുന്നു.
അരിസ്റ്റോട്ടിലിന്റെ ഭൗതിക ശാസ്ത്രത്തിന്റെ വ്യാപ്തിയും അത് രണ്ടായിരം വര്ഷത്തോളം ശാസ്ത്ര-ശാസ്‌ത്രേതര പഠനങ്ങളില് ചെലുത്തിയ സ്വാധീനവും ഇല്മുല് കലാമിലെ ചര്ച്ചകള് അരിസ്റ്റോട്ടിലിയന് വാദങ്ങളെ ചോദ്യം ചെയ്തതും അതില് നിന്ന് പുതിയ ശാസ്ത്രീയ രീതിശാസ്ത്രം രൂപപ്പെട്ട് വരുന്നതും തന്മയത്തത്തോടെ അവതരിപ്പിക്കുന്നുണ്ട് ഗ്രന്ഥകാരന്. യൂറോപ്പിനെ ശാസ്ത്രീയ വിപ്ലവത്തിലേക്ക് നയിക്കും വിധം എപിസ്റ്റമോളജിക്കലും മെറ്റാഫിസിക്കലുമായ നിലം പരുവപ്പെടുന്നത് ഗ്രീക്ക് വിജ്ഞാനീയങ്ങളോടുള്ള മുസ്‌ലിം വ്യാവഹാരങ്ങളില് നിന്നാണ്. ആറ്റമിസം, ഒക്കേഷണലിസം, കോസാലിറ്റി, മെക്കാനിക്കല് ലോകം, സ്‌പേസ് തുടങ്ങിയവയുടെ ആശയ രൂപീകരണത്തില് ഇമാം ഗസ്സാലി അടക്കമുള്ള കലാം പണ്ഡിതരുടെ സംഭാവനകള് നിസ്തുലമാണെന്ന് ഗ്രന്ഥകാരന് അവകാശപ്പെടുന്നു.
ശാസ്ത്രത്തിന്റെ ഫിലോസഫിയിലും ഇല്മുല് കലാമിലും താത്പര്യമുള്ളവര്ക്ക് ആസ്വദിച്ച് വായിക്കാവുന്ന കൃതി

Related Updates

March 5, 2026

” ബുദ്ധനും പൊട്ടൻതെയ്യവും ഒന്നാകുന്നു” !!??

വിസമ്മതത്തിൻ്റെയും പ്രതിരോധത്തിൻ്റെയും കീഴാളപാഠങ്ങൾ എന്ന ശീർഷകം ...

August 4, 2025

അറബി മലയാളത്തിന്റെ പൊരുൾ

അറബി മലയാളം ലിപി മാത്രമാണോ, ഭാഷയാണോ, ...