അഞ്ച് നിഗാരിശ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

January 17, 2024

ചെമ്മാട്: ബുക്പ്ലസ് ഉര്‍ദു ഇംപ്രിന്റ് നിഗാരിഷ് പുറത്തിറക്കിയ പുതിയ അഞ്ച് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ബുക്പ്ലസ് കോണ്ഫറന്‌സ് ഹാളില് നടന്ന ചടങ്ങില്‍ പ്രമുഖ ഉര്‍ദു കവിയും എഴുത്തുകാരനുമായ അസീസുദ്ദീന്‍ അസീസ് ബല്‍ഗാമി (ബാംഗ്ലൂര്‍), കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ശംസുദ്ദീന്‍ തിരൂര്‍ക്കാട് എന്നിവര് വിശിഷ്ടാതിഥികളായി. നിഗാരിഷ് എഡിറ്റര്‍ സദ്ദാം പര്‍വാസ് ഹുദവി, പ്രോഗ്രാം കോഡിനേറ്റര് നിയാദ് അയ്യായ, ശുഹൈദ് ചേളാരി തുടങ്ങിയവര് പ്രസംഗിച്ചു. സ്വഹാബിമാരെക്കുറിച്ചുള്ള ബാലസാഹിത്യ സീരീസിന്റെ ഭാഗമായി സൈഫ് അന്‍സാരി രചിച്ച ഹസ്റത്ത് ഹസന്‍ ബ്ന്‍ അലി (റ), ഹസ്റത്ത് ഉസാമ ബ്ന്‍ സൈദ് (റ), ഹസ്റത്ത് ഹുസൈന്‍ ബ്ന്‍ അലി (റ), ഹസ്റത്ത് അനസ് ബ്ന്‍ മാലിക് (റ), ഹസ്റത്ത് അബ്ദുല്ല ബ്ന്‍ ഉമര്‍ (റ) എന്നീ പുസ്തകങ്ങളാണ് പ്രകാശിതമായത്.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...