കാളാവ് സൈദലവി മുസ്‌ലിയാർ സ്മാരക ഇസ്‌ലാമിക് പുസ്തക പുരസ്‌കാരം ഫൈസല്‍ നിയാസ് ഹുദവിക്ക്

November 9, 2023

തിരൂര്‍: അബൂദാബി സുന്നി സെന്റര്‍ കാളാവ് സൈദലവി മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക പുസ്തക പുരസ്‌കാരം 2023 എഴുത്തുകാരനും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മാധ്യമ ഗവേഷകനുമായ ഫൈസല്‍ നിയാസ് ഹുദവിക്ക്.
2022 ല്‍ ബുക്പ്ലസ് പ്രസിദ്ധീകരിച്ച ‘ഇസ്ലാമിക് ഫൈനാന്‍സ് പ്രയോഗവും കര്‍മശാസ്ത്രവും’ എന്ന ഗ്രന്ഥമാണ് ഫൈസല്‍ നിയാസ് ഹുദവിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഒരു ലക്ഷം രൂപയും മൊമൊന്റോയും പ്രശസ്തി പത്രവും 11 ന് തിരൂര്‍ എ.എസ്.സി വ്യാപാര- സാംസ്‌കാരിക സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ കൈമാറും.
അബ്ദുസ്സലാം ബാഖവി വടക്കേകാട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ഓണമ്പിളളി മുഹമ്മദ് ഫൈസി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...