തിരുനബി മഹാത്മ്യം: പുസ്തകം പ്രകാശനം ചെയ്തു

October 13, 2023

കരുവാരകുണ്ട്: ബുക്പ്ലസ് പബ്ലിഷേഴ്സ് പുറത്തിറക്കിയ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വഹിച്ച കേരളീയ കവികളുടെ നബികീര്‍ത്തനകാവ്യങ്ങള്‍ അടങ്ങുന്ന തിരുനബി മാഹാത്മ്യം എന്ന പുസ്തകം പ്രകാശനം ചെയ്തു. ചൊവ്വ വൈകീട്ട് ഏഴിന് കരുവാരകുണ്ട് കെ.ടി.എം കോളേജില്‍ വെച്ച് നടന്ന പുസ്തക പ്രകാശന ആസ്വാദന സദസ്സില്‍ ഒ.എം കരുവാരകുണ്ട് അദ്ധ്യക്ഷത വഹിക്കുകയും സി.ഹംസ സാഹിബ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. സലാം ഫൈസി ഒളവട്ടൂര്‍, ലബീബ് ഹുദവി പാണ്ടിക്കാട്, അനീസ് കൂരാട്, ശിവദാസ്, അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. ടി. അബൂബക്കര്‍ ഹുദവി കരുവാരകുണ്ട്, ജി.സി കാരയ്ക്കല്‍, കെ.എം ശാദുലി മഞ്ഞപ്പറ്റ എന്നിവര്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...