ദിശ: ദൈവം, ധാര്‍മികത, മനുഷ്യന്‍` പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

August 20, 2022

പാണക്കാട്: ബുക്പ്ലസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയ മുഹമ്മദ് ഫാരിസ് പി.യു രചിച്ച വിശ്വാസത്തിന്റെ തെളിവുകള്‍, റശീദ് ഹുദവി ഏലംകുളവും അബ്ദുല്‍ ഹഖ് ഹുദവി മുളയങ്കാവും എഡിറ്റ് ചെയ്ത മതം, ശാസ്ത്രം, യുക്തി, ലിംഗരാഷ്ട്രീയം, എന്‍.എം ഹുസൈന്‍ രചിച്ച ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രിയ വാദങ്ങള്‍ എന്നീ പുസ്തകങ്ങളെ അധികരിച്ച് ദൈവം, ധാര്‍മികത, മനുഷ്യന്‍ എന്ന തലക്കെട്ടില്‍ പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് അഖീദ ആന്റ് ഫിലോസഫിയുമായി സഹകരിച്ച് പാണക്കാട് ഹാദിയ സെന്ററില്‍ വച്ചാണ് പരിപാടി നടന്നത്. റശീദ് ഹുദവി മോഡറേറ്ററായി. ഫാദര്‍ ഡോ. അഗസ്റ്റിന്‍ തോമസ് പാംപ്ലാനി, ശുഐബുല്‍ ഹൈതമി എന്നിവര്‍ പങ്കെടുത്തു. അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, സിറാജുദ്ദീന്‍ ഹുദവി മേല്‍മുറി, ശാഫി ഹുദവി ചെങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...