നാരങ്ങമിഠായി രചനാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

June 1, 2022

പാണക്കാട്: വിദ്യാര്‍ഥികളില്‍ വായനാശീലവും രചനാപാടവവും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ബുക്പ്ലസ് പബ്ലിഷേഴ്‌സ് ‘നാരങ്ങമിഠായി’ രചനാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പാണക്കാട് ഹാദിയ സെന്ററില്‍ വച്ച് നടന്ന ദ്വിദിന പരിപാടിയില്‍ വ്യത്യസ്ത ജില്ലകളില്‍ നിന്നായി സ്‌കൂള്‍ 7, 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന 44 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എഴുത്തുകാരന്‍ റഹ്‌മാന്‍ കിടങ്ങയം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ഥികളുമായി സംവദിച്ചു. ജലീല്‍ ഹുദവി ബാലയില്‍, നാഫിഅ് ഹുദവി കുനിയില്‍, ശാഫി ഹുദവി ചെങ്ങര, മുര്‍ശിദ് ഹുദവി മോളൂര്‍, നാഫിഅ് ഹുദവി ചേലക്കോട്, യൂസുഫ് ഹുദവി വാളക്കുളം, സലീം ദേളി, റൈഹാന വടക്കാഞ്ചേരി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃതം നല്‍കി. ബുക്പ്ലസ് ജി.എം സൈനുദ്ദീന്‍ ഹുദവി മാലൂര്‍, എഡിറ്റോറിയല്‍ ഡസ്‌ക് അംഗങ്ങളായ ശാഹുല്‍ ഹമീദ് ഹുദവി പാണ്ടിക്കാട്, അനീസ് ഹുദവി കമ്പളക്കാട്, ശാക്കിര്‍ ഹുദവി പുളളിയില്‍, പ്രോഗ്രാം കോഡിനേറ്റര്‍ നിയാദ് ഹുദവി അയ്യായ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...