പുസ്തക പ്രദർശനവും മത്സരങ്ങളും സംഘടിപ്പിച്ചു

June 30, 2024

വായനദിന ആഘോഷങ്ങളുടെ ഭാഗമായി ബുക്പ്ലസും ഗ്രാമപോഷിണി ഗ്രന്ഥശാലയും ചേർന്ന് എ എം എൽ പി സ്കൂൾ ചുള്ളിപ്പാറയിൽ പുസ്തക പ്രദർശനവും, മത്സരങ്ങളും സംഘടിപ്പിച്ചു. പരിപാടിയിൽ സത്യൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡിവിഷൻ കൗൺസിലർ സഹീർ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബുക്പ്ലസ് പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് അജീർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. വായനദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സദസ്സിൽ വെച്ച് അതിഥികൾ സമ്മാനങ്ങൾ കൈമാറി. കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇടപെടലുകളോടെ പുസ്തക പ്രദർശനം പരിപാടിയുടെ മികച്ച അനുഭവമായി. എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രെസ് സിന്ധു ടീച്ചർ, ഗ്രാമപോഷിണി ഗ്രന്ഥശാല സെക്രട്ടറി ആഷിക്ക് വളപ്പിൽ, മഹ്ബൂബ് പി കെ, മുജീബ് മാസ്റ്റർ എന്നിവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...