ബുക്പ്ലസ് ഉർദു പുസ്തകങ്ങൾ പ്രകാശിതമായി

May 27, 2022

ചെമ്മാട്: ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ ഉര്‍ദു ഇംപ്രിന്റ് നിഗാരിഷ് പുറത്തിറക്കിയ നാല് പുസ്തകങ്ങള്‍ ദാറുല്‍ഹുദാ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവ ചടങ്ങില്‍ പ്രകാശിതമായി. സദ്ദാം ഹുസൈന്‍ പര്‍വാസ് ഹുദവി വിവര്‍ത്തനം ചെയ്ത ‘സൂക്കെ ഗോഷ്ത്’, ‘ഗുമ്ഷുദാ ഊണ്ട്’, ‘രേഖിസ്താന്‍ കാ കാനാ’, ‘ബഹ്തി ശറാബ്’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഫിറോസ്ഖാന്‍, നൗഷാദ് അന്‍സാരി, സദ്ദാം ഹുസൈന്‍ പര്‍വാസ്, അലിഹസന്‍ ഹുദവി, നിഅ്മത്തുല്ല ഹുദവി, ഇഫ്തിഖാര്‍ ഹുദവി, മുഫ്തി അഫ്റൂസ് അംജദി, മൗലാനാ അശ്റഫ് ഉലൈമി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...