ബുക്പ്ലസ് കൊല്ലം ഷോപ് ലെറ്റ്: ഉദ്ഘാടനം ചെയ്തു

October 15, 2023

കൊല്ലം: ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ കൊല്ലം ഷോപ് ലെറ്റ് ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ കണ്ണനല്ലൂര്‍ ജുമാമസ്ജിദിന് സമീപം ദാരിമീസ് ബില്‍ഡിങ്ങിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ശനി വൈകീട്ട് അഞ്ചുമണിക്ക് സമസ്ത ജില്ല പ്രസിഡന്റ് മുഹ്സിന്‍ കോയ തങ്ങള്‍ അല്‍ ഐദറൂസിയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കപ്പെട്ടത്. ഡോ. മന്‍സൂര്‍ ഹുദവി, അബ്ദുല്‍ മജീദ് ദാരിമ, കെ.എം ഷാദുലി മഞ്ഞപ്പറ്റ എന്നിവര്‍ സംസാരിച്ചു. നിസാര്‍ കരമേല്‍, ഡോ. അബ്ദുല്‍ മജീദ് ലബ്ല, ഹാജി അബ്ദുറഹ്‌മാന്‍, മണക്കാട് നുജൂമുദ്ധീന്‍, നവാസ് പുത്തന്‍ വീട്, വാഹിദ് ദാരിമി, അബ്ദുല്ല കുണ്ടറ തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Related Stories

February 17, 2026

‘അടിത്തട്ടിൽ നിന്ന് ചരിത്രമെഴുത്ത്’: പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിച്ചു

മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടും പി.എസ്.എം.ഒ കോളേജ് ...

February 17, 2026

പുസ്തകങ്ങൾ പ്രകാശിതമായി

ബുക്പ്ലസ് പ്രസിദ്ധീകരിച്ച ഡോ. കലാചന്ദ്രന്റെ പുരാവൃത്തവും ...

January 15, 2026

ചരിത്രം വളച്ചൊടിക്കുന്ന കാലമാണിത്

ഷാർജ | ഭരണാധികാരികൾ ചരിത്രത്തെ വക്രീകരിക്കുകയും ...